
സ്വരാജ് റൗണ്ടിലെ ‘നോ ഹോൺ’ ഇന്ന് മുതൽ അയ്യന്തോൾ മോഡൽ റോഡിലും പ്രാബല്യത്തിൽ വരുത്തും.
തൃശൂര്‍ സ്വരാജ് റൗണ്ടിൽ നടപ്പിലാക്കിയ ‘നോ ഹോണ്‍’ മോഡല്‍ റോഡിലും നടപ്പിലാക്കുന്നു. ശനിയാഴ്ച മുതല്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും.
സ്ഥിരം സംവിധാനമാക്കാന്‍ കോര്‍പ്പറേഷന്റെയും ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെയും അനുമതി വേണം. ഇതിന് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
പടിഞ്ഞാറേകോട്ടമുതല് അയ്യന്തോൾ ഗ്രൗണ്ട് വരെയുള്ള ഭാഗമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കലട്രേറ്റും കോടതിയും ജില്ലാ പഞ്ചായത്ത് ആസ്ഥാനവുമെല്ലാം ഉൾപ്പെടുന്നതാണ് ഈ റോഡ്.
സ്വരാജ് റൗണ്ടിൽ നടപ്പിലാക്കിയ നോ ഹോൺ പദ്ധതിക്ക് പൊതുജന സ്വീകാര്യത ലഭിച്ചുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം.