
മണലൂർ : ആര്‍എസ്എസിന്റെ ക്രൈസ്തവ വേട്ടക്കെതിരെ ഐക്യപ്പെടുക എന്ന മുദ്രാവാക്യത്തില്‍ എസ്.ഡി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി വാടാനപ്പള്ളി സെന്ററിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു.
മണ്ഡലം സെക്രട്ടറി സുഹൈൽ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിന്റ് സെക്രട്ടറി ഫൈസൽ പുതിയവീട്ടിൽ, മണ്ഡലം കമ്മറ്റി അംഗം സന്തോഷ് തൊയക്കാവ്.
വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ആഷിഫ് എ.എം, സെക്രട്ടറി മുഫസ്സൽ, ട്രഷറർ നൗഫൽ വലിയകത്ത് എന്നിവർ നേതൃത്വം നൽകി.