പാവറട്ടി: സെന്ററില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പാവറട്ടി സെന്ററിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ രണ്ട് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യാനുള്ള തീരുമാനത്തിനെതിരെ വ്യാപാരികളാണ് കോടതിയെ സമീപിച്ചത്.
പഞ്ചായത്ത് ഉദ്യോഗസ്ഥരും പോലീസും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് കുറച്ചു മുന്നെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കൂടുകയും മുന്‍പ് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് രണ്ടു ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാമെന്ന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
ഇതുപ്രകാരമാണ് രണ്ട് ഓട്ടോറിക്ഷകള്‍ പാര്‍ക്കിംഗ് ചെയ്തിരുന്നത്. എന്നാൽ ഈ നടപടിക്കെതിരെ പാവറട്ടി മർച്ചന്റ് അസോസിയേഷന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വ്യാപാരികൾക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്.
കോടതിവിധിയിയുടെ പശ്ചാത്തലത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി കൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ട്.