കുട്ടികളുടെ കാര്യത്തില്‍ റിസ്‌ക് എടുക്കാനാകില്ലന്നുംഎസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലന്നും മന്ത്രി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കോവിഡ് മാര്‍ഗരേഖാ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

W3Schools.com

തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും

21 മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓഫ്ലൈന്‍ ക്ലാസ് ഉണ്ടാകില്ല.കുട്ടികളുടെ കാര്യത്തില്‍ റിസ്‌ക് എടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കോവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതല്‍ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അടച്ചിടാന്‍ മേലധികാരികള്‍ക്ക് തീരുമാനിക്കാം. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും തീരുമാനമായിട്ടുണ്ട്.

വിക്‌റ്റേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍, ഡിജിറ്റല്‍ ക്ലാസുകള്‍ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിള്‍ പുനക്രമീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ച ശേഷം സ്‌കൂളുകള്‍ അടക്കുന്നതിനേക്കാള്‍ നന്നത് അവര്‍ക്ക് രോഗം വരാതെ നോക്കുകയാണെന്ന് മന്ത്രി കൂട്ടി ചേർത്തു.

വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ പകുതിയോളം പൂര്‍ത്തിയായി. മറ്റുകുട്ടികള്‍ക്കും സ്‌കൂളുകളില്‍ വെച്ച് തന്നെ വളരെ വേഗത്തില്‍ വാക്‌സീന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനിച്ചത്.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page