
തൃശൂർ: എൻ.സി.പി.യിൽനിന്ന് രാജിവെച്ചെന്ന് ഒരു വിഭാഗം.പുറത്താക്കിയെന്ന് പാർട്ടി.
എൻ.സി.പി. സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ ടി.കെ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ 26 പേർ എൻ.സി.പി.യിൽനിന്ന് രാജിവെച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എ. പോൾസൺ, എം. കൃഷ്ണൻ ഉൾപ്പെടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളാണ് തിങ്കളാഴ്ച രാജിവെച്ചത്.
എന്നാൽ, സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ടി.കെ. ഉണ്ണികൃഷ്ണനെ പുറത്താക്കിയെന്ന് എൻ.സി.പി. സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ അറിയിച്ചു.
രാജിവെച്ചവർ തുടർന്ന് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.