നന്തിയിൽ അംബേദ്ക്കര്‍ ഗ്രാമ അവലോകനം യോഗം ചേര്‍ന്നു.

Spread the love

കാറളം: നന്തിയില്‍ അംബേദ്ക്കര്‍ ഗ്രാമ അവലോകനം യോഗം ചേര്‍ന്നു.

നന്തി നന്ദിനി അങ്കണവാടിയില്‍ ഉന്നതവിദ്യഭ്യാസ മന്ത്രിയും സ്ഥലം എംഎല്‍എയുമായ ഡോ.ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2020 ല്‍ ബഡ്ജറ്റ് ഭരണാനുമതി ലഭിച്ച എസ് ഇ ഫണ്ടായ 67 ലക്ഷം രൂപ ഉപയോഗിച്ച് നന്തി ഐ എച്ച് ഡി പി കോളനിയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം, അങ്കണവാടിയുടെ നിര്‍മ്മാണം, കലുങ്ക് നിര്‍മ്മാണം, സംരക്ഷണ ഭിത്തി കെട്ടല്‍ എന്നിവ പുരോഗമിക്കുന്നതായി യോഗത്തില്‍ അറിയിച്ചു.

തുരുത്ത് പ്രദേശത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനായി പുതിയ റോഡ് നിര്‍മ്മിക്കുന്നതിനായി പ്രൊജക്റ്റും എസ്റ്റിമേറ്റും സമര്‍പ്പിക്കുന്നതിനായി മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

എസ് സി ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സുകന്യ, പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജന്‍, നിര്‍മ്മിതി ജില്ലാ കോഡിനേറ്റര്‍ മധുസൂദന്‍, സീനീഷ്, വാര്‍ഡ് മെമ്പര്‍ സുനില്‍ മാലന്ത്ര, കേഡിനേറ്റര്‍മാരായ അഖില്‍, പത്മാവതി മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page