
തേൻ മിട്ടായി..
തയ്യാറാക്കുന്ന വിധം :
ഒരു കപ്പ് ഇഡ്ഡലി റൈസോ പച്ചരിയോ എടുത്ത് കാൽ കപ്പ് ഉഴുന്ന് ചേർത്ത് കഴുകി കുതിർക്കുക. ശേഷം 12 ടേബിൾസ്പൂൺ വെള്ളം ചേർത്ത് അരച്ചെടുക്കുക. അരക്കുമ്പോൾ നിർത്തി നിർത്തി അരക്കുക. മാവ് ചൂടാവാൻ പാടില്ല.
ഒന്നരക്കപ്പ് പഞ്ചസാരയിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി ഒറ്റനൂൽ പരുവം ആകുന്നതിനു മുൻപ് എടുത്ത് മാറ്റുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് കാൽ ടീസ്പൂൺ ബാക്കിങ്ങ് സോഡ, രണ്ട് നുള്ള് ഉപ്പ്, അൽപ്പം റെഡോ ഓറഞ്ചോ ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടായി വന്നാൽ ലോ ഫ്ളയിമിൽ വെച്ച് മാവ് ചെറിയ ഉരുളകളാക്കി ഇട്ട് കൊടുക്കുക. ഇത് ഫ്രൈ ചെയ്ത് കോരുക. പഞ്ചസാര ലായനി ഒന്ന് ചൂടാക്കിയ ശേഷം ഫ്രൈ ചെയ്തത് ഇതിലേക്കിട്ട് 15-20 മിനിറ്റ് വെക്കുക. ശേഷം നന്നായി ഇളക്കി കോരിയെടുത്ത് ഉപയോഗിക്കാം..