നടിയെ ആക്രമിച്ച കേസ് ; മുഖ്യസൂത്രധാരൻ ദിലീപെന്ന് സർക്കാർ..

Spread the love

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്ന് സർക്കാർ. കേസ് അട്ടിമറിക്കാൻ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ വിശദീകരണം.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നാൾ മുതൽ കേസിൽ ദിലീപ് നടത്തിയ ഇടപെടലുകൾ അക്കമിട്ട് വിവരിക്കുന്നതാണ് അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലം. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേസ് അട്ടിമറിക്കാൻ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ ദിലീപാണെന്നും പ്രോസിക്യൂഷൻ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയട്ടുണ്ട്. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലം പറയുന്നു. ഗൂഢാലോചനാ കേസിൽ ദിലീപിനെതിരായ ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണ്. അതീവ രഹസ്യ ഗൂഢാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്നത്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page