നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു; കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറന്നേക്കും.

Spread the love

തൃശൂർ- പാലക്കാട് ജില്ലകളിലെ ഗതാഗതം സുഗമമാക്കുന്ന കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറന്നേക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തുരങ്കം ഗതാഗത സജ്ജമായതായി നിർമാണ കമ്പനി അധികൃതർ അറിയിച്ചു.

പാതയുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അവസാന മിനുക്കുപണികളും ഇന്നലെ വൈകീട്ടോടെ പൂർത്തീകരിച്ചു. സംസ്ഥാന സർക്കാരിൻറെ തീരുമാനം അറിയിച്ചാൽ ഏതു നിമിഷവും തുരങ്കം തുറന്നു കൊടുക്കാമെന്ന് അധികൃതർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട രേഖകൾ കമ്പനി അധികൃതർ ജില്ലാ കലക്ടർക്കു കൈമാറി. 944 മീറ്റർ നീളമുള്ള രണ്ടാം തുരങ്കത്തിൻറെ നിർമാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണു പൂർത്തീകരിച്ചത്. 2021 ജൂലൈ 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നൽകിയത്.

ഒന്നാം തുരങ്കത്തിൽ നിന്ന് വ്യത്യസ്ഥമായി രണ്ടാം തുരങ്കത്തിൻറെ ഉൾഭാഗം മുഴുവനായി ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തിയിട്ടുണ്ട്. രണ്ടാം തുരങ്കം അടുത്ത മാർച്ച് അവസാനത്തോടെ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്.

എന്നാൽ, തുരങ്കത്തിൻറെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഗതാഗതത്തിനു തുറന്നു നൽകാമെന്ന നിർദേശമായിരുന്നു ദേശീയപാതാ അതോറിറ്റിയുടേത്.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page