മില്ല് തുടങ്ങാൻ 5 പേർക്ക് 5,000 വീതം കൈക്കൂലി; കയറിയിറങ്ങി മടുത്തപ്പോൾ രേഖകൾ കീറിയെറിഞ്ഞ് യുവതി

Spread the love

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്വദേശത്ത് എത്തി ഫ്ലവര്‍മില്‍ തുടങ്ങാന്‍ ശ്രമിച്ച കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്ലോര്‍ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് ദുരിതം സമ്മാനിച്ചതെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്ന മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയാറാക്കാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയത്.

ഒന്നര മാസമായി വിവിധ ഓഫിസുകളിൽ ഇതിനായി പോയി. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിന്റെയുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫിസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എന്റെ പ്രവാസി സഹോദരൻ സഹോദരിമാരോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്, ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ. ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു പൊടി മില്ല് ഇടാൻ തീരുമാനിച്ചു അതിന് എല്ലാം ശരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനില്‍ പോയി. അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷനിൽ വന്നു. അവിടെ 5പേർക്ക് 5000വെച്ചു 25000 രൂപ കൊടുക്കണം, പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട്‌ കേട്ടോ അവിടെ നല്ല സർമാരും ഉണ്ട്.
അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെയും കൈക്കൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം, അവസാനം ഞാൻ 16000രൂപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത്.

ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാർക്ക് ആണ്. ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത്. ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത് ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട്മെന്‍റിലെ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ, എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി.

ജനുവരി 18ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്കിലെ കുറിപ്പ് ഇതിനകം ഫേസ്ബുക്കില്‍ വൈറലായി പോസ്റ്റില്‍ ഇതിനകം 8,000ത്തോളം റീയാക്ഷനുകളാണ് ലഭിച്ചത്. 2700 ഓളം കമന്‍റുകളും. 7500 ഓളം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page