
ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ കവറില്‍ ഉപയോഗിച്ചതിന് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യയിൽ നമ്പർ വൺ ചോക്കളേറ്റുകളിൽ ഒന്നായ കിറ്റ്-കാറ്റ്.
തങ്ങളുടെ പ്രമോഷന്റെ ഭാഗമായി ഭഗവാന് ജഗന്നാഥ്, ബലഭദ്രന്, സുഭദ്ര തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണ് കിറ്റ് – കാറ്റ് ചോക്ലേറ്റ് കവറുകളില്‍ ഉപയോഗിച്ചത്. കവര്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതിഷേധമാണ് കിറ്റ്-കാറ്റിനെതിരെ ഉയര്‍ന്നത്.
ചോക്ലേറ്റ് കഴിച്ചതിന് ശേഷം ആളുകള്‍ കവറുകള്‍ വലിച്ചെറിയും. വളരെ ബഹുമാനിക്കപ്പെടുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ ഒടുവില്‍ റോഡുകളിലും അഴുക്കുചാലുകളിലും ചവറ്റുകുട്ടകളിലും കാണപ്പെടും. അതു കൊണ്ട് ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാണാവശ്യം. നിരവധി ട്വീറ്റുകളാണ് ഇത്തരത്തില്‍ വന്നിരിക്കുന്നത്.
Please sell your brand by AD,not by putting the image of any God.Lord. JAGGANATH is there to protect humanity not to promote brands. @NestleIndia @MoSarkar5T. Don't play with people's emotions.@Nestle @IPR_Odisha pic.twitter.com/eOxwSX6BFc
— Dr ABHAYA RANJAN PATTANAYAK (@DrABHAYARANJAN1) January 19, 2022
മതവികാരം വ്രണപ്പെടുത്തുന്നുവെന്നും മറ്റേതെങ്കിലും മതത്തിന്റെ ചിത്രം ഇങ്ങനെ ചെയ്ത് നോക്കൂ.. എന്താണ് സംഭവിക്കുക എന്ന് കാണാം എന്നുമാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യയില്‍ ഹിന്ദുമതത്തിനെ പരിഹസിക്കാന്‍ ബഹുരാഷ്ട്ര കമ്പനിക്ക് ആരാണ് അധികാരം നല്‍കിയത് എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. കിറ്റ്ക്കാറ്റ് ബഹിഷ്കരിക്കുക എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.
പ്രതിഷേധം കനത്തതോടെ വിവാദ ഡിസൈന്‍ പിന് വലിക്കാന്‍ നെസ്ലേ തീരുമാനിച്ചു. ‘കാര്യത്തിന്റെ ഗൗരവം ഞങ്ങള്‍ മനസ്സിലാക്കുന്നു, ആരുടെയെങ്കിലും മത വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു’ നെസ്ലേ വക്താവ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഉജ്ജ്വലമായ ചിത്രങ്ങള്‍ കൊണ്ട് വ്യത്യസ്തമായി നില്ക്കുന്ന ഒഡീഷയുടെ സംസ്കാരമായ പട്ടചിത്രയെ പ്രതിനിധീകരിക്കുന്ന പായ്ക്കുകള്‍ പുറത്തിറക്കാന്‍ കമ്പനി കഴിഞ്ഞ വര്‍ഷം ആഗ്രഹിച്ചിരുന്നു. ആ കലയെയും അതിന്റെ കരകൗശല വിദഗ്ദ്ധരേ കുറിച്ച് ജനങ്ങളെ അറിയിച്ച് അവരേ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്ന് ആ പായ്ക്കുകള്‍ പിന്‍വലിക്കുകയും ചെയ്തതായി നെസ്ലേ അറിയിച്ചു.