8 വർഷത്തെ ആരാധകരുടെ കാത്തിരിപ്പാണിത്; ഹൈദരാബാദിനെ കീഴടക്കി അവസാനം ബ്ലാസ്റ്റേഴ്സ് ടേബിളിൽ ഒന്നാമത്..

Spread the love

ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുക ആയിരുന്ന ഹൈദരബാദ് എഫ് സി തോൽപ്പിച്ച് ഇവാൻ വുകമാനോവിചിന്റെ ടീം ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക്.
എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം. ആല്വാരോ വാസ്കസിന്റെ അത്ഭുത ഗോൾ ആണ് വിജയം നൽകിയത്. തുടർ ആക്രമണങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചു. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നത് 23ആം മിനുട്ടിൽ ആണ് വന്നത്. വലതു വിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. പക്ഷെ കട്ടിമണിയുടെ ലോക നിലവാരമുള്ള സേവ് ഹൈദരബാദിനെ രക്ഷിച്ചു. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി. അത് വാസ്കസ് ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്.

Related Posts

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.

Spread the love

ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ  മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

മുംബൈ ഇന്ത്യൻസിന്റെ തോൽവിക്കിടയിലും നേട്ടം കൊയ്തു ജസ്പ്രിത് ബുമ്ര..

Spread the love

ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുംബൈ താരം

കൊഴുപ്പ് കുറയ്ക്കാനുള്ള സർജറിയെ തുടർന്ന് നടി ചേതന രാജ് അന്തരിച്ചു..

Spread the love

സര്‍ജറി നടത്തിയ കോസ്‌മറ്റിക്‌ ക്ലിനികിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

താജ്മഹലിൽ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല..

Spread the love

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയിരുന്നു. 

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി വിറക് വിതരണം സമരം നടത്തി.

Spread the love

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമര പരിപാടി യൂത്ത് കോൺഗ്രസ്സ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ എച്ച് എം നൗഫൽ ഉദ്ഘാടനം നിർവഹിച്ചു.

This Post Has One Comment

Leave a Reply

You cannot copy content of this page