കവിത ; കരുതണോ പൊരുതണോ

Spread the love

✍️ സഞ്ജു ജെ തരകൻ

കരുതണോ.? പൊരുതണോ.?

പട പൊരുതാൻ പടകിലേറി കടലറിഞ്ഞു പോയതും

തരിശു ഭൂമി അരിശത്തോടെ മനുഷ്യരെ കൊറിച്ചതും

പാര വെച്ചു ചോര വീണു കൂരകൾ പൊളിച്ചതും

കണ്ടു നിന്ന് കൊണ്ട് പോയ പണ്ടുകാല സ്മരണകൾ.

വെറുപ്പുമായി അറപ്പകറ്റി കറുത്ത ചിന്ത നൽകിയും

ഇടവഴിയിലെ കുഴിയിൽ വീണു വഴിമറന്നു പോയതും

എരിഞ്ഞണഞ്ഞ ചിന്തകൾ ചികഞ്ഞെടുത്തു നൽകിയും

ചിന്തകൾ തീ പന്തം പോലെ അന്തിയിൽ തെളിഞ്ഞതും.

പാറ്റി വെച്ച നെൽക്കതിരുകൾ കാറ്റടിച്ചു പോയതും

എരിഞ്ഞണഞ്ഞ കൊള്ളികൾ ദ്രവിച്ചു മണ്ണിൽ ചേർന്നതും

കാട്ടിലൂടെ പാട്ട് പാടി കൂട്ട് തേടി പോയതും

കാര്യവും മറന്നു പോയി, സൂര്യനും മറഞ്ഞു പോയി, കണ്ടു നിന്ന വേനലും എന്തോ പറഞ്ഞു പോയി.

കൊത്തി കൊത്തി, കുത്തി കുത്തി പൊത്തിൽ _ ഒളിച്ചതും

വീടുമില്ല പറമ്പുമില്ല അന്യ വീട്ടിൽ കയറിയും

പിടിച്ചടക്കി കയ്യടക്കി കയ്യ് മടക്കി കൊടുത്തതും.

കഥ തുടരുന്നു ഗതി വരുന്നു ഇതിലും ഇരട്ടിയായി

ലോക ചിന്ത,പാപ ചിന്ത കൊല്ലാൻ മടിക്കാത്ത ചിന്ത

വാർത്തകൾ പുലമ്പുന്നു കാതുകളിലിരമ്പുന്നു

അറപ്പുമില്ല വെറുപ്പുമായി കറുത്ത ചിന്ത പടരുന്നു.

അന്യ ജീവൻ കയ്യടക്കാൻ ഇത്രയും സമൃദ്ധനോ

കരുതി നിന്ന് തടുത്തു നിന്ന് പൊരുതാൻ തുടങ്ങണോ

വിട്ടു മാറി കൂട്ട് മാറ്റി എല്ലാം തുലയ്ക്കണോ

അമ്പു പോലെ വീമ്പ് എറിഞ്ഞു എന്നെ തളർത്തിയോ.

Related Posts

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഒടുവില്‍ നടത്തി..

Spread the love

ഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പരിഗണിച്ചുമാണ് ഒടുവില്‍ ദേവസ്വങ്ങളും ജില്ല ഭരണകൂടവും തമ്മില്‍ തീരുമാനമായത്

യുവാവ് ടെറസില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കൾ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു..

Spread the love

തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഷിബുവിനെ ആശുപത്രയില്‍ എത്തിച്ച കൂട്ടുകാര്‍ യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ഷിബു രക്ഷപെടുമായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്..

Spread the love

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവെക്കുകയായിരുന്നു.

കോവിഡിന് പിന്നാലെ മറ്റൊരു പകർച്ചവ്യാധി..

Spread the love

എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്

This Post Has One Comment

Leave a Reply

You cannot copy content of this page