
കടപ്പുറം: അഞ്ചങ്ങാടിയിൽ ബൈക്ക് നിയന്ത്രണം വിട്ടു വീണതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു.
തൃത്തല്ലൂർ സ്വദേശിയായ അമ്പലത്തു വീട്ടിൽ ഫൈസലി(40)നാണ് പരിക്കേറ്റത്.
പരിക്കേറ്റയാളെ പിഎം മൊയ്ദീൻഷാ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ടിഎം ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.