ഐ.എസ്.എല്ലിൽ കൊവിഡ്‌ ഭീഷണി ; ഇന്നത്തെ മത്സരം മാറ്റിവെച്ചു..

Spread the love

ഐഎസ്എൽ കൊവിഡ് ഭീഷണിയില്‍. ഇന്നത്തെ എടികെ മോഹൻ ബഗാൻ- ബെംഗളൂരു എഫ്സി മത്സരം മാറ്റിവച്ചു. എടികെയുടെ നാല് താരങ്ങള്‍ കൊവിഡിന്‍റെ പിടിയിലായതോടെയാണിത്. ഒഡിഷക്കെതിരായ എടികെ മോഹന്‍ ബഗാന്‍റെ കഴിഞ്ഞ മത്സരവും കൊവിഡ് കാരണത്താല്‍ നീട്ടിവച്ചിരുന്നു. ഒരാഴ്ചയായി എടികെയുടെ പരിശീലനം നിർത്തിവച്ചിരിക്കുകയാണ്.

W3Schools.com

ആദ്യപാദത്തിൽ എടികെ ബഗാനും ബിഎഫ്സിയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. ഒൻപത് കളിയിൽ 15 പോയിന്‍റുള്ള എടികെ ബഗാൻ അഞ്ചും 11 കളിയിൽ 13 പോയിന്‍റുള്ള ബെംഗളൂരു ഏഴും സ്ഥാനത്താണ്. ഇരു ടീമും ആകെ എട്ട് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബിഎഫ്സി അഞ്ചിലും എടികെ ബഗാൻ രണ്ട് കളിയിലും ജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു.

ടീം ക്യാമ്പില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നാളത്തെ മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്‍റെ ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങൾക്കോ പരിശീലകർക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം നടത്തിയേക്കില്ലെന്നാണ് സൂചന. നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഒഡിഷയുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം. 

ഗോവയിൽ നാളെ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങേണ്ടത്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകർത്തിരുന്നു. 

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page