പ്രിയ ഹാസ്യസാമ്രാട്ടിന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. നടൻ ഇന്നസെന്റും പ്രിയ സുഹൃത്തിന് ആശംസയുമായി എത്തി.
സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന്റെ പിറന്നാളാണ് ഇന്നന്ന് നമ്മളിൽ കൂടുതൽ ആളുകൾക്കും അറിയാവുന്ന കാര്യവുമാണ്
‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു ഇന്നസെന്റ് കുറിച്ചത്.
അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ നിരവധി താരങ്ങളും ജഗതിക്ക് ആശംസകൾ നേർന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന അദ്ദേഹം എത്രയും വേഗം തിരിച്ചു വരട്ടെയെന്നാണ് ഏവരും ആശംസിക്കുന്നത്.
കാബൂളിവാല എന്ന ചിത്രത്തിൽ ഇന്നസെന്റും ജഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രം ഇന്നും മലയാളികൾക്കൊരു നൊമ്പരമാണ്.
കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നാടോടികളായിട്ടാണ് ഇരുവരും ചിത്രത്തിലെത്തിയത്. ഇവരുടെ തമാശകളില്‍ ചിരിച്ചും ദു:ഖത്തില്‍ സങ്കടപ്പെട്ടും കടലാസിനെയും കന്നാസിനേയും മലയാളി സ്നേഹിച്ചു. സിദ്ധിക്ക് – ലാല്‍ ആയിരുന്നു ചിത്രം ഒരുക്കിയത്.