മോഷണത്തിന് എത്തിയാൽ പോലീസ് സ്റ്റേഷനിലടക്കം വിവരമെത്തും; കള്ളൻമാർക്കിത് ‘കള്ളക്കെണി’

Spread the love

കുറ്റിപ്പുറം പോലീസ്‌സ്റ്റേഷൻ പരിധിയിലെ വീടുകളിൽ കളവ് നടക്കുന്നത് ഇല്ലാതാക്കാൻ പോലീസ് രംഗത്ത്. കഴിഞ്ഞദിവസം കുറ്റിപ്പുറം ടൗണിലെ ഒരു വീട്ടിൽ വീട്ടുകാരില്ലാത്ത തക്കത്തിന് മോഷണം നടന്ന സാഹചര്യത്തിലാണ് ജനമൈത്രി ബീറ്റ് ഓഫീസർമാർ മുഖേന ബോധവത്കരണവുമായി പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.

W3Schools.com

ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ വീടുകളിൽ എത്തി വീട്ടുകാരോട് മോഷണത്തിന് വഴിവെക്കുന്ന കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മോഷണം തടയാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയുമാണിപ്പോൾ. കള്ളന്മാരെ പിടിക്കാൻ ഉള്ള ‘കെണി’ എന്ന യന്ത്രസംവിധാനം സംബന്ധിച്ചും പോലീസ് സംഘം ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

‘കള്ളൻ കെണി’ യന്ത്രം സ്ഥാപിച്ച വീടുകളിൽ മോഷ്ടാക്കൾ എത്തിയാൽ ഉടനെ പോലീസ്‌സ്റ്റേഷനിലും വീട്ടുടമയുടേയും അയൽക്കാരുടേയും ഫോണുകളിലും ആ വിവരം എത്തും.

ഉടൻ തന്നെ ജനങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ പിടിക്കൂടാമെന്നാണ് പോലീസ് പറയുന്നത്. ഈ യന്ത്ര സംവിധാനത്തിന്റെ പ്രവർത്തനവും പോലീസ് വീട്ടുകാർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. വീട് പൂട്ടി പോകുന്നവർക്ക് താത്‌കാലികമായി ഇത് പോലീസ് തന്നെ സൗജന്യമായി ഏർപ്പാടാക്കി കൊടുക്കുന്നുമുണ്ട്.

ചെറിയ വാടക നൽകിയാൽ സ്ഥാപിച്ചുനൽകുന്ന സ്വകാര്യ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്.

300 രൂപയിൽ താഴെ വിലയുള്ള ഇത് ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.എന്നാൽ വീടുപൂട്ടി പോകുന്നവർ ഈ സംവിധാനം ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡി.വൈ. എസ്.പി.യുടെയും നിർദ്ദേശപ്രകാരം പൊലീസുകാർ ബോധവത്കരണ നോട്ടീസുമായി ഗൃഹസന്ദർശനത്തിനിറങ്ങിയിരിക്കുന്നത്.

ഇതോടൊപ്പം പകലും രാത്രിയും മോഷ്ടാക്കളെ പിടികൂടുന്നതിനായി പ്രത്യേക പട്രോളിങ് സംഘങ്ങളെ കാൽ നടയായും നിയോഗിച്ചിട്ടുണ്ട്.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page