കോൺഗ്രസ്‌ നേതാവിന്റെ പക്കൽ നിന്നും തോക്ക് കണ്ടെടുത്തു..

Spread the love

കോയമ്പത്തൂർ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിൽ പാലക്കാട് DCC വൈസ് പ്രസിഡണ്ട് KSBA തങ്ങളിൽ നിന്നും റിവോൾവർ പിടികൂടി. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിൻ്റെ ബാഗിൽ നിന്നും റിവോൾവർ പിടിച്ചെടുത്തത്.

തുരുമ്പിച്ച പഴയ റിവോൾവറും ഏഴ് വെടിയുണ്ടകളുമാണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ അധികൃതർക്ക് മുൻപാകെ തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസൻസ് ഹാജരാക്കാൻ കഴിയാതെ വന്നതോടെ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.തുടർന്ന് കോയമ്പത്തൂർ പീളമേട് പൊലീസിന് കൈമാറി.

രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പഞ്ചാബ് അമൃത് സറിലേക്ക് പോവുന്നതിനായിരുന്നു ഇദ്ദേഹത്തിൻ്റെ യാത്ര. കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സസറിലേക്കും പോവുകയായിരുന്നു ലക്ഷ്യം.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page