
തീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വരുന്ന രണ്ട് ഞായറാഴ്ചകളിലാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അന്നേ ദിവസം അനുവദിക്കില്ല.
ഇതിന് പുറമെ വിവാഹം – മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്നും 20 ആയി കുറച്ചിട്ടുണ്ട്. രാത്രികാല നിയന്ത്രണം തത്കാലം വേണ്ട എന്നാണ് തീരുമാനം.
മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ നിർബന്ധിക്കുന്നില്ല. സ്വയം നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദ്ദേശം. തിയേറ്ററുകളും പൂർണമായി അടച്ചിടേണ്ട എന്ന നിലപാടാണ് ഇന്ന് ചേർന്ന അവലോകന യോഗത്തിൽ എടുത്തിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ മേഖലകളായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇന്ന് വരെയുള്ള ടിപിആർ നിരക്കും, കൊവിഡ് സാഹചര്യവും കണക്കിലെടുത്താണ് മേഖലകളായി തിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്ന ജില്ലകൾ കൂടി ഉൾപ്പെടുത്തിയാണ് മേഖലകളായി തിരിച്ചിരിക്കുന്നത്.
എ കാറ്റഗറിയിൽ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളാണ് വരുന്നത്. ഇവിടങ്ങളിൽ പൊതുപരിപാടികളിൽ പരമാവധി 50 പേർ മാത്രമേ പങ്കെടുക്കാവൂ.
കൊവിഡ് വ്യാപനം രൂക്ഷമായ പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകൾ ബി കാറ്റഗറിയിലാണ്. ഈ ജില്ലകളിൽ എല്ലാ തരത്തിലുള്ള പിതിപരിപാടികളും, മറ്റു കൂടിച്ചേരലുകളും പൂർണമായും നിരോധിച്ചു. കൂടാതെ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈൻ ആയി നടത്താനും നിർദ്ദേശമുണ്ട്. ഈ ജില്ലകളിൽ വിവാഹ – മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർക്ക് മാത്രമേ അനുമതിയൊള്ളൂ. സി കാറ്റഗറിയിൽ ഇന്ന് ജില്ലകളില്ല.
സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തനത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കൂടി പുറത്ത് വരാനുണ്ട്.
ആദ്യം രാത്രി കാലങ്ങളിൽ കർഫ്യൂ അതുകൊണ്ട് കോവിഡ് ആർക്കും പരന്നില്ല. വന്നില്ല ഇനി ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആക്കി. ഞായറാഴ്ച അവധി ആയതിനാൽ കോവിഡിനും അവധി ആയിരിക്കും. കേരളം ഭരിക്കുന്നത് മന്ദബുദ്ധികൾ ഭരിച്ചാൽ ഏതാണ്ട് ഇങ്ങനെയാണ്.