‘ചുരുളി’ സിനിമ കാരണം രക്ഷപ്പെട്ടത് 25 കോടിയോളം ഹെഡ്സെറ്റ് കമ്പനിക്കാർ? ഇടുക്കി ജാഫർ പറഞ്ഞത്..

Spread the love

‘ചുരുളി’ കാരണം ഹെഡ് സെറ്റ് കമ്ബനിക്കാര്‍ക്ക് വന്‍ ലാഭമുണ്ടായെന്നും ആ സിനിമ കാരണം അവര്‍ രക്ഷപ്പെട്ടെന്നും ജാഫര്‍ ഇടുക്കി.ചെമ്ബന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്ത ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെറിവിളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അറിവില്‍ ഇരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായെന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും ജാഫര്‍ പറഞ്ഞത്.

ജാഫറിന്റെ വാക്കുകള്‍:

‘എന്റെ അറിവില്‍ ഒരു പത്തിരുപത്തിയഞ്ച് കോടി ഹെഡ്സെറ്റ് ചെലവായിട്ടുണ്ട്. ഒരു വീട്ടില്‍ അച്ഛന്‍ അമ്മ മകന്‍ മകള്‍ കല്യാണം കഴിച്ച്‌ വിട്ട പെണ്‍കുട്ടി, ഇത്രയും പേര്‍ ഉണ്ടെന്ന് വിചാരിക്ക്. ഇവര്‍ ഒരു ഹെഡ്സെറ്റല്ല ഉപയോഗിക്കുന്നത്. അഞ്ച് ഹെഡ്സെറ്റാണ് ഉപയോഗിക്കുന്നത്. അച്ഛനും അമ്മേം ചിലപ്പോള്‍ ഒരു ഹെഡ്സെറ്റ് വെച്ച്‌ ഒന്നിച്ചിരുന്ന് കാണുമായിരിക്കും. കല്ല്യാണം കഴിച്ച്‌ മകളും ഭര്‍ത്താവും ഒന്നിച്ച്‌ കാണും.

പക്ഷേ, കല്യാണം കഴിക്കാത്ത മകന്‍ വന്ന് ഹെഡ്സെറ്റ് ചോദിച്ചാല്‍ അച്ഛന്‍ കൊടുക്കില്ല. നിനക്ക് മറ്റേ പടം കാണാനല്ലേ എന്ന് ചോദിക്കും. അപ്പോള്‍ എല്ലാരും ഹെഡ്സെറ്റ് മേടിക്കും. ഹെഡ്സെറ്റ് കമ്ബനിക്കാര്‍ ഭയങ്കരമായി വിജയിച്ചു. അവരോടും വിമര്‍ശിക്കുന്നവരോടുമെല്ലാം നന്ദി. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ പഠിച്ചിട്ട് വിമര്‍ശിക്കണം’.

W3Schools.com

About Post Author

Related Posts

ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ചാട്ടുളി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്..

Spread the love

ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹണം. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്..

Spread the love

യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസ്സിലാണ് ഭാഗ്യ ബിരുദം നേടിയിരിക്കുന്നത്.

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്‍റെ അഭിപ്രായം; നിര്‍മാതാവ്..

Spread the love

നെഗറ്റീവ് പറയാൻ ഉദ്ദേശിച്ചിട്ടില്ല, എന്നെകൊണ്ട് പറയിപ്പിച്ചതാണെന്നാണ് ആറാട്ടണ്ണന്‍ പിന്നീട് പറഞ്ഞത്. നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്.

സിനിമ കാണാതെ റിവ്യു പറഞ്ഞു; ആറാട്ടണ്ണന് ക്രൂരമർദ്ദനം..

Spread the love

സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

വീണ്ടും കുഞ്ഞ് പിറന്നു; അംബാനി കുടുംബം ആഘോഷതിമിർപ്പിൽ..

Spread the love

ഇപ്പോൾ ആദ്യ കുഞ്ഞ് പൃഥ്വി അംബാനിക്ക് രണ്ട് വയസ് ആകുമ്പോൾ കൂട്ടിന് ഒരു അനുജത്തി കൂടെ കുടുംബത്തിലേക്ക്  വന്നതിന്‍റെ ആഘോഷത്തിലാണ് അംബാനി കുടുംബം.

‘പ്രിയ പാച്ചു.. നീ എന്‍റെ ഹൃദയം കീഴടക്കിയിരിക്കുന്നു’; ഫഹദിന് കീരവാണിയുടെ അഭിനന്ദനം..

Spread the love

ചിത്രത്തെയും ഫഹദിന്‍റെ പ്രകടനത്തെയും അഭിനന്ദിച്ചുകൊണ്ട് കീരവാണി ഫഹദിന് മെസ്സേജും അയച്ചിരിക്കുകയാണിപ്പോൾ. വാട്സ്‍ആപ് മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് അഖില്‍ സത്യന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page