
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഗോരഖ്പുരിൽ മത്സരിക്കും. യോഗിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
യോഗിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ ഭീം ആർമിയും മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
യോഗി ആദിത്യനാഥ് ആദ്യമായാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർഥിയെയാണു യോഗിയുടെ പ്രധാന എതിരാളിയായി കണക്കാക്കുന്നത്. അഖിലേഷ് യാദവിന്റെ പാർട്ടി ഗോരഖ്പുരിൽ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ദലിത് നേതാവ് ചന്ദ്രശേഖർ ആസാദും ആദ്യമായാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ആസാദിനെ പ്രതിപക്ഷം ഒന്നിച്ച് പിന്തുണച്ചാൽ ബിജെപിക്ക് തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് അടുക്കും തോറും അത്യപ്തരുടെ പാർട്ടി മാറ്റം വർധിക്കുകയാണ്.