
രാജ്യത്ത് വർക്ക് ഫ്രം ഹോം തൊഴിൽ രീതിക്ക് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കാൻ സർക്കാർ
പദ്ധതി.മുൻകാലങ്ങളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തു പല ഐടി കമ്പനികളും വർക്ക് ഫ്രം ഹോം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിക്കാനും വൈദ്യുതി ഇൻറർനെറ്റ് എന്നിവയിൽ വരുന്ന ചിലവ് സംബന്ധിച്ച്കാര്യത്തിലുംവ്യവസ്ഥഉണ്ടാക്കാമെന്നാണ് .തീരുമാനം വർക്ക് ഫ്രം ഹോമിൽ ജീവനക്കാർ എത്ര മണിക്കൂർ ജോലി ചെയ്യേണ്ടിവരും എന്നാണ് പ്രധാനമായും ഉയർന്നുവന്നിട്ടുള്ള വിഷയം.ഒപ്പം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാർക്ക് ഉണ്ടാകുന്ന വൈദ്യുതി ഇൻറർനെറ്റ് ചിലവുകൾ ആരു വഹിക്കണം എന്നത് സംബന്ധിച്ചും വ്യവസ്ഥകൾ തീരുമാനിക്കേണ്ടത് ഉണ്ട്. ഇക്കാര്യങ്ങളിൽ ഒക്കെയാണ് ചർച്ച നടക്കുന്നത് ഇത് സംബന്ധിച്ച നിയമം കൊണ്ടുവരാനാണ് കേന്ദ്രത്തിലെ തീരുമാനം നേരത്തെ വർക്ക് ഫ്രം ഹോം എന്ന തൊഴിൽ സംസ്കാരത്തിന് ഇന്ത്യയിൽ അംഗീകാരം ഉണ്ടായിരുന്നു.
ജനുവരിയിൽ ഇറക്കിയ സ്റ്റാൻഡിങ് ഓർഡർ പ്രകാരം സേവന മേഖലയിലാണ് ഇത് അനുവദിച്ചിരുന്നത്. സേവന മേഖലകളിൽ അനുവദിചപ്പോഴും ചില തരത്തിലുള്ള ചൂഷണങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നതായി ആരോപണം ഉയർന്നിരുന്നു. തൊഴിൽസമയം സംബന്ധിച്ചുള്ള പ്രശ്നങ്ങളുംഉണ്ടായിരുന്നു.ഈപശ്ചാത്തലത്തിലാണ് സർക്കാരിൻറെ പുതിയ നീക്കം വീട്ടിൽ ഇരുന്നുള്ള ജോലി കൊണ്ട് തൊഴിൽ സ്ഥാപനങ്ങൾക്കും മെച്ചം ഉണ്ടാകുന്നു എന്നത് ഉറപ്പായ കാര്യമാണ് എന്ന് ആകയാൽ മറ്റാനുകൂല്യങ്ങൾ ഉദ്യോഗാർഥികൾക്കും ഉറപ്പു വരുത്താൻ വേണ്ടിയാണ് പുതിയ നീക്കം.