വിജയിയുടെ പുതിയ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; ആരാധകർ ആവേശത്തിൽ.

Spread the love

വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചു.2022 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുക. വിജയ്യുടെ മാസ് ലുക്കിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. ദളപതി ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായിട്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ 65ാം ചിത്രമാണിത്.
സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ബീസ്റ്റിന്റെ ആദ്യ സിംഗിള്‍സ് പുറത്തുവിടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു.
ചിത്രത്തിന്റെ ആദ്യ സിംഗിളും മറ്റ് പ്രമോഷനുകളും ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവിടാനാണ് സാധ്യത. ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഏതാനും ആഴ്ചകള്‍ക്ക് മുബാണ് അവസാനിപ്പിച്ചത്.

W3Schools.com

Related Posts

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

നീണ്ട ഇടവേളക്ക് ശേഷം മമ്മുട്ടിയും രവീണ ടണ്ടനും ഒന്നിക്കുന്നു..

Spread the love

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു

സൈനികനായി ദുൽഖർ ; തെലുങ്ക് ചിത്രം ‘സീതാ രാമം’ ടീസർ പുറത്ത്..

Spread the love

Spread the loveദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം നിര്‍വ്വഹിച്ച സീതാ രാമം എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും….

വിക്രം ഒടിടിയിലേക്ക്..

Spread the love

ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച ബോക്സ് ഓഫീസ് കളക്ഷനുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

വ്യോമസേനയിൽ അഗ്നിവീറാവാൻ ഇന്ന് മുതൽ അപേക്ഷിക്കാം..

Spread the love

മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം.

മൊബൈല്‍ അല്ല മൊബൈല്‍ ടവര്‍ വരെ മോഷണം, കാണാതായത് സ്ഥാപിച്ച 600 ടവറുകൾ..

Spread the love

ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന 600 മൊബൈല്‍ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്.

Leave a Reply

You cannot copy content of this page