വാഹനത്തിന്റെ ടയറുകൾ സുരക്ഷിതമായിരിക്കേണ്ടത് എങ്ങിനെ? ടയറുകളെ കുറിച്ചറിയാം.

Spread the love

സുരക്ഷിതമായ യാത്രയ്ക്ക് വാഹനത്തിന്റെ ടയറുകൾക്കും പ്രധാന പങ്കുണ്ട്. ടയറുകളെക്കുറിച്ച് കൂടുതൽ അറിയാം.

വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വ്യാസവും ഭാരവാഹശേഷിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്.

പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ പറഞ്ഞുതരും. 195/55 R 16 87 V എന്ന രീതിയിലുള്ള കോഡിൽനിന്നാണു ടയറിന്റെ അടിസ്ഥാനവിവരങ്ങൾ വായിച്ചെടുക്കാനാവുക.

വീതി – ടയർ സൈസ് എത്രയെന്ന വിവരമാണ് ആദ്യം. ആദ്യ സംഖ്യ (മേൽപ്പറഞ്ഞ ഉദാഹരണത്തിൽ 195) ടയറിന്റെ (തറയിൽ മുട്ടുന്ന ഭാഗത്തിന്റെ) വീതി എത്ര മില്ലിമീറ്റർ എന്നതാണ്.

ഉയരം- – രണ്ടാമത്തെ സംഖ്യ ആ വീതിയുടെ എത്ര ശതമാനമാണ് ടയറിന്റെ സൈഡ് ഭിത്തിയുടെ ഉയരം എന്നു സൂചിപ്പിക്കുന്നു. ഇവിടെ ഉദാഹരണത്തിൽ ടയറിന്റെ വശത്തിന് 195 മില്ലിമീറ്ററിന്റെ 55 ശതമാനമാണു ഉയരം എന്നു സൂചിപ്പിച്ചിരിക്കുന്നു.

ഉയരവും വീതിയും തമ്മിലുള്ള അനുപാതം എന്ന നിലയിൽ പറയുന്നതിനാൽ ഇതിനെ ആസ്പെക്ട് റേഷ്യോ എന്നാണു വിളിക്കുക.

റേഷ്യോ കുറഞ്ഞ ടയറുകൾ വളവുകളിലും മറ്റും കൂടുതൽ സ്ഥിരത നൽകും. അതേസമയം മോശം റോഡുകൾ മൂലമുള്ള നാശത്തിനു സാധ്യത കൂടുതലുമാണ്.

കോഡിൽ അടുത്തത് ആർ എന്ന ഇംഗ്ലിഷ് അക്ഷരമാണ്. റേഡിയൽ ടയർ എന്ന സൂചനയാണിത്.

ഇപ്പോൾ റേഡിയൽ അല്ലാത്ത കാർ ടയറുകൾ അപൂർവം. ക്രോസ് പ്ലൈ, ബയസ് എന്നീ നിർമാണ രീതികൾ മറ്റുതരം വാഹനങ്ങൾക്കുള്ള ടയറുകളിൽ ഇപ്പോഴും കാണാം.

വീൽ സൈസ്-– അടുത്ത സംഖ്യ ടയർ പിടിപ്പിക്കേണ്ടുന്ന വീലിന്റെ (റിമ്മിന്റെ) വ്യാസം (ഡയമീറ്റർ) എത്ര ഇഞ്ച് എന്നതിന്റെ സൂചനയാണ്. ഇവിടെ 16 എന്നു കാണുന്നതിനാൽ 16 ഇഞ്ച് വ്യാസമുള്ള വീൽ എന്നർഥം.

ഭാരവാഹക ശേഷി- – കോഡിൽ തുടർന്നുള്ള 87 എന്ന അക്കം ലോഡ് സൂചികയാണ്. ടയറിന് എത്ര ഭാരം വഹിക്കാനാകും എന്നറിയാം.

സൂചികയിൽ 60 മുതൽ 110 വരെയാണുള്ളത്. 60 എന്നത് 250 കിലോഗ്രാമിനെയും 110 എന്നത് 1060 കിലോഗ്രാമിനെയും കുറിക്കുന്നു.

കാറിനു നാലു ടയറുള്ളതിനാൽ ഇതിനെ നാലുകൊണ്ടു ഗുണിച്ചാൽ കാറിനും അതിലെ യാത്രക്കാർക്കുമെല്ലാം കൂടി എത്ര ഭാരം വരെയാകാം എന്നറിയാം.

സ്പീഡ്- – അടുത്ത ഇംഗ്ലിഷ് അക്ഷരം പരമാവധി എത്ര വേഗത്തിൽ വരെ പോകാൻ ഈ ടയർ ഉപയോഗിക്കാം എന്നതിന്റെ സൂചനയാണ്. എ മുതൽ വൈ വരെയാണു സൂചികയിലുള്ളത്.

എ ഏറ്റവും കുറഞ്ഞ വേഗം (മണിക്കൂറിൽ 40 കിലോമീറ്റർ വരെ പരമാവധി വേഗം) സൂചിപ്പിക്കുമ്പോൾ ‘വൈ’ മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ടയറാണ്. ചെറിയ ഹാച്ബാക് കാറുകൾക്കും സൂപ്പർ കാറുകൾക്കും ഒരേ സ്പീഡ് റേറ്റിങ് ഉള്ള ടയറുകളല്ലല്ലോ വേണ്ടത്.

Related Posts

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

കോൾ വരുമ്പോൾ സിം എടുത്ത ആളുടെ പേര് വിളിച്ചു പറയും ; പുതിയ സംവിധാനം വരുന്നു..

Spread the love

സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.

Spread the love

ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ  മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

കുന്നംകുളം ചിറ്റഞ്ഞൂരിൽ നിർത്തിയിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു.

Spread the love

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

Leave a Reply

You cannot copy content of this page