
തൃശൂർ: വരവൂർ വ്യവസായ പാർക്കിൽ ഭൂമി പർച്ചേസ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
വരവൂരിലെ വ്യവസായ എസ്റ്റേറ്റിൽ ഉൽപാദന മേഖലയിൽ സംരംഭം ആരംഭിക്കുന്നതിനായി വ്യവസായ ഭൂമി ഹയർ പർച്ചേസ് വ്യവസ്ഥയിൽ അനുവദിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
പ്രകൃതി സൗഹൃദ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിക്കുക. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, റെഡിമെയ്ഡ് ഗാർമെന്റ്സ്, സിഎൻസി ഇലക്ട്രോണിക് തുടങ്ങിയ സംരംഭങ്ങൾക്ക് മുൻഗണന.
അപേക്ഷയോടൊപ്പം ആവശ്യമായ ബ്ലോക്കിന് അനശ്വതമായ കെട്ടിടം ഉൾപ്പെടുത്തിയ സൈറ്റ് പ്ലാൻ, സ്ഥാപന ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, പദ്ധതി രേഖ, ഫീസ് അടച്ച ചലാൻ പകർപ്പ് എന്നിവയും സമർപ്പിക്കണം.
താല്പര്യമുള്ള സംരംഭകർക്ക് http://www.industry.kerala.gov.in എന്ന വെബ്സൈറ്റിൽ 2022 ജനുവരി 5ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സർക്കാർ ഫീസ് 5515 രൂപ, ഹെഡ് അക്കൗണ്ട് 08510010288, ഇ എം ഡി 10,000/- ഹെഡ് 844300103 എന്നീ ഹെഡിൽ അടയ്ക്കണം.