
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ പഞ്ചായത്തിലെ ആദ്യ വാർഡ് തല ജാഗ്രതാ സമിതിയുടെ പൊതുസമിതി രൂപികരിച്ചു.
വാടാനപ്പള്ളി പഞ്ചായത്തിൽ തന്നെ വാർഡ് തലത്തിൽ ആദ്യമായി രൂപീകരിച്ച പൊതു സമിതിയുടെ യോഗത്തിൽ വാർഡിലെ മുഴുവൻ കുടുംബങ്ങളിലും സുരക്ഷിതമായ, സന്തോഷകരമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളിൽ ചർച്ച ഉണ്ടായി.
പങ്കാളിത്തം കൊണ്ടും സജീവ ചർച്ചകൾ കൊണ്ടും വിജയകരമായ പൊതു സമിതിയോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും വിവിധ മേഖലയിലെ പ്രവർത്തകരുടെയും സംഘടനാ ഭാരവാഹികളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
ജാഗ്രത സമിതിയിൽ പരിഹാരത്തിനായി എത്തുന്ന വാർഡിലെ പ്രശ്നങ്ങളെ ഏത് രീതിയിൽ അഭിമുഖീകരിക്കണം എന്നതിനെ കുറിച്ച് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സൗമ്യ ഐ എസ് ക്ലാസ്സ് എടുത്തു.
രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ ഐ സി ഡി എസ് സൂപ്പർവൈസർ വൈദേഹി സംസാരിച്ചു. ആശാ വർക്കർ സിന്ധു, സി ഡി എസ് ലീന ജയപ്രകാശ്, എ ഡി എസ് സക്കീന എന്നിവർ പങ്കെടുത്തു.
വാർഡ് മെമ്പർ നൗഫൽ വലിയകത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് അംഗൻവാടി ടീച്ചർ ബിനു സ്വാഗതം പറഞ്ഞു