കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കും; മന്ത്രി സജി ചെറിയാൻ.

Spread the love

വടക്കാഞ്ചേരി: കേരളീയ കലയുടെ പ്രൗഡി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കേരള കലാമണ്ഡലം സർവകലാശാലയെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

W3Schools.com

കലാമണ്ഡലം 2020 ഫെല്ലോഷിപ്പ്, അവാർഡ്, എന്റോവ്മെന്റ് പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്മന്നൂർ പരമേശ്വരൻ ചാക്യാർ, ചേർത്തല തങ്കപ്പ പണിക്കർ തുടങ്ങിയവർ കലാമണ്ഡലം ഫെലോഷിപ്പ് ജേതാക്കളും മാർഗി വിജയകുമാർ, കലാ. കെ പി അച്യുതൻ, കലാ. രാജൻ, കലാ. അച്യുതവാര്യർ, അപ്പുണ്ണി തരകൻ, സരോജിനി നങ്ങ്യാരമ്മ, പല്ലവി കൃഷ്ണൻ, കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ, എൻ കെ മധുസൂദനൻ, മഠത്തിലാത്ത് ഗോവിന്ദൻകുട്ടി നായർ എന്നിവർ കലാമണ്ഡലം അവാർഡിനും അർഹരായി.

നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ശ്രുതി ശരണ്യം, കെ ബി രാജാനന്ദ്, കലാ. ഐശ്വര്യ, അഡ്വക്കേറ്റ് സി കെ നാരായണൻ നമ്പൂതിരി, സുമിത നായർ, കലാ. അനിൽകുമാർ, കലാ. കൃഷ്ണേന്ദു, മരുത്തോർവട്ടം കണ്ണൻ, കരിവെള്ളൂർ രത്നകുമാർ, നെടുമ്പിള്ളി രാംമോഹൻ, കലാ. ഗോപിനാഥപ്രഭ, പി ജനക ശങ്കർ തുടങ്ങിയവർക്കാണ് എൻഡോവ്മെന്റ് ലഭിച്ചത്.

പഞ്ചവാദ്യത്തോടെയാണ് മന്ത്രിയെ സ്വീകരിച്ച് പരിപാടികൾ ആരംഭിച്ചത്. കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ടി കെ നാരായണൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ

വൈസ് പ്രസിഡന്റ് ടി നിർമലാദേവി, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, പത്മശ്രീ കലാ. ക്ഷേമാവതി, ഡോ. എൻ ആർ ഗ്രാമപ്രകാശ്, ടി കെ വാസു, കലാ. പ്രഭാകരൻ, കെ രവീന്ദ്രനാഥ്, കരിയന്നൂർ നാരായണൻ നമ്പൂതിരി

ഡെപ്യൂട്ടി രജിസ്ട്രാർ പി ആർ ജയചന്ദ്രൻ, അക്കാദമിക് കോഡിനേറ്റർ വി അച്യുതാനന്ദൻ, എംപ്ലോയിസ് യൂണിയൻ സെക്രട്ടറി ഡോ. കനകകുമാർ, പ്രസിഡന്റ് കെ അനിൽ, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് കലാമണ്ഡലം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, നൃത്തം, കഥകളി എന്നിവയും അരങ്ങേറി.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page