ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലും; മൊബൈൽ ആപ്പുമായി സപ്ലൈകൊ.

Spread the love

തിരുവനന്തപുരം: സപ്ലൈകോയുടെ ഓൺലൈൻ വിൽപനയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വില്പനയ്ക്കും ,ഹോം ഡെലിവറിക്കുമായി വികസിപ്പിച്ച “സപ്ലൈ കേരള” എന്ന മൊബൈൽ ആപ്ലിക്കേഷൻ്റെ ലോഞ്ചിങ്ങും മന്ത്രി നിർവ്വഹിച്ചു.

ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. നിലവിൽ തൃശ്ശൂരിലെ മൂന്ന് വിൽപനശാലകൾക്ക് കീഴിലാണ് ഓൺലൈൻ ആപ്പിലെ സേവനം ലഭ്യമാകുന്നത്.

2022 ജനുവരി ഒന്നു മുതൽ എല്ലാ കോപറേഷൻ പരിധികളിലും ഇത് ലഭ്യമാകും. ഫെബ്രുവരി ഒന്നു മുതൽ എല്ലാ ആസ്ഥാനങ്ങളിലും മാർച്ച് 31 മുതൽ സംസ്ഥാന വ്യാപകമായും വിൽപ്പന ആരംഭിക്കും.

മിൽമ ഹോർട്ടികോർപ്പ്, മിൽമ, മത്സ്യഫെഡ് എന്നിവയുടെ ഉൽപ്പന്നങ്ങൾ ഈ ശൃംഖല വഴി ലഭ്യമാകും. ഗുണമേന്മയുള്ള സാധനങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തന സംവിധാനങ്ങൾ ആധുനിക വൽക്കരിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page