പതിനാലുകാരനെ യുവതി പല തവണ ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി; കുട്ടിയുടെ അമ്മയുടെ പണവും സ്വര്‍ണവും കവര്‍ന്നു.

Spread the love

പതിനാലുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്.

ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അനന്തരവനായ പതിനാലു വയസുകാരനെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്.

ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ആരുമറിയാതെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.

യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ഇതിന് കൂട്ടുനിന്നതെന്നും പരാതിയില്‍ പറയുന്നു. റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഇവര്‍ കുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും പോലീസ് പറയുന്നു.

വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ താന്‍ ആവശ്യപ്പെടുന്ന പണവും സ്വര്‍ണവും എടുത്ത് തരണമെന്ന് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനായി കുട്ടി തന്റെ അമ്മയുടെ ആഭരണങ്ങളും ആറു ലക്ഷം രൂപയും മോഷ്ടിച്ച്‌ സ്ത്രീയ്ക്ക് നല്‍കിയിരുന്നു.

ആഭരണങ്ങള്‍ നഷ്ടമായത് ശ്രദ്ധയില്‍ പെട്ട കുട്ടിയുടെ അമ്മ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

ഇതോടെ ഇവര്‍ ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page