
ഒരുമനയൂർ: പത്താം തരം തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ സഹോദരിമാരെ ഒരുമനയൂർ യുവജന കലാവേദി ആദരിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാൻ യുവജന കലാവേദിയുടെ മൊമെന്റോ കൈമാറി ആദരിച്ചു.
ഈ പ്രായത്തിലും ഇവർ പഠനത്തിനോട് കാണിച്ച പാധാന്യം വളരെയേറെ പ്രശംസനീയമാണെന്നും ഇനിയും പഠിച്ചു ഉയരങ്ങളിൽ എത്തട്ടേയെന്നും പ്രസിഡന്റ് ഷാഹിബാൻ പറഞ്ഞു.
കഴിഞ്ഞ തുല്യതാ പരീക്ഷയിലാണ് പ്രായത്തെ പോലും വകവെക്കാതെ ഈ സഹോദരിമാർ എസ്എസ്ൽസി എഴുതി വിജയിച്ചത്.
ഒരുമനയൂർ പയക്കാട്ട് ഹൈദ്രോസിന്റെയും കൊമ്പത്തായിൽ ഖദീജ ബീവിയുടെയും മക്കളായ സൈറാബാനുവും ഫാത്തിമയുമാണ് പത്താം തരം തുല്യതാ പരീക്ഷയിൽ വിജയം നേടിയത്.
യുവജന കലാവേദി ഭാരവാഹികളായ ശിഹാബ്, തൽഹത് പടുങ്ങൽ, മുഹസിൽ മുബാറക്, ലണ്ടൻ പ്രധിനിധി ഹക്കീം, തെക്കേത്തലക്കൽ മഹല്ല് പ്രസിഡന്റ് അക്ബർ കേന്റിങ് , ജനറൽ സെക്രട്ടറി ഇഖ്ബാൽ.പികെ, ഉവൈസ്, റാഷി എന്നിവർ പങ്കെടുത്തു.