റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു.

Spread the love

ക്രൂസർ വിഭാഗത്തിൽ പുതിയ കൺസപ്ട് മോട്ടോർ സൈക്കിൾ നിരത്തിലേക്ക് ആനയിച്ചു കൊണ്ട് റോയൽ എൻഫീൽഡ് .

എസ്​ജി 650 കൺസെപ്റ്റ്. ഇഐസിഎംഎ 2021 ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷൻ) പുറം ലോകം കണ്ടത്​. പുതിയ വാഹനത്തിലൂടെ ആധുനികതയും കരുത്തും സൗന്ദര്യവും ഒത്തിണങ്ങിയ ന്യൂ ജെൻ ബൈക്കുകളു​ടെ ഒരു പരമ്പര തന്നെയാണ് ​ എൻഫീൽഡ് കമ്പനിയുടെ ​ ലക്ഷ്യം​.

വാഹനം ഉടൻ എൻഫീൽഡ് ലൈനപ്പിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം​. ഇനി കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന എൻഫീൽഡ് ബൈക്കുകൾക്ക് ഈ കൺസെപ്റ്റുമായി ബന്ധമുള്ള പുതിയ ഡിസൈൻ ആയിരിക്കും നൽകുകയെന്നാണ് എൻഫീൽഡ് പറയുന്നത്.

ഡിജിറ്റൽ ഗ്രാഫിക്​സ്​ സ്കീമിനൊപ്പം ബ്രഷ്​ഡ്​ അലുമിനിയത്തിലും കറുപ്പിലും പൊതിഞ്ഞിരിക്കുന്ന കൺസെപ്റ്റ് മെഷീൻ ആകർഷണീയമാണ്.

രാജ്യാന്തര ക്രൂസ് ബൈക്കുകളുടെ രൂപഭംഗിയാണ് കണ്‍സെപ്റ്റിന് എൻഫീൽഡ് നൽകിയിരിക്കുന്നത്. ബ്രഷ്​ഡ്​ അലുമിനിയം ഫിനിഷിലാണ് മുൻഭാഗം. സ്റ്റാർട്ടർ സ്വിച്ച് ഇന്റർസെപ്റ്ററിന് സമാനം. വൃത്താകൃതിയിലാണ്​ ഹെഡ്‌ലൈറ്റ്. ഹെഡ്‌ലാംപിനോട് ചേർന്ന് തന്നെയാണ് ഇൻഡിക്കേറ്ററുകളുടെ സ്ഥാനം.

യുഎസ്‍ഡി ഫോർക്കും ട്വിൻ ഷോക്ക് അബ്സോർബർ സെറ്റപ്പുമുണ്ട്. സിഎൻസി ബില്ലെറ്റ് മെഷിൻഡ് സോളിഡ് അലുമിനിയം ബ്ലോക്കുകൊണ്ട് നിർമിച്ചതാണ് ടാങ്കും വീലുകളും.

നീല നിറത്തിലുള്ള ആർ.ഇ ലോഗോ തടിച്ച ഇന്ധന ടാങ്കിൽ മുദ്രണം ചെയ്തിരിക്കുന്നു. തടിച്ച മെറ്റ്സെലർ ടയറുകൾ വാഹനത്തിന്റെ ഗാംഭീര്യം കൂട്ടുന്നു.

റോയലിന്റെ ഇരട്ടകൾ എന്നറിയപ്പെടുന്ന ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിനാണ് എസ്.ജി 650 കൺസപ്ടിലും ഉപയോഗിച്ചിരിക്കുന്നത്.

47 എച്ച്പി കരുത്തുള്ള എൻജിന് 52 എൻഎം ടോർക് ഉത്​പ്പാദിപ്പിക്കാനാവും. മാസങ്ങൾക്കകം വാഹനം റോയൽ എൻഫീൽഡ്​ വാഹനനിരയിൽ ഇടംപിടിക്കുമെന്നാണ്​ സൂചന.

എന്തായാലും പേര് പോലെ തന്നെ രാജകീയമായിരിക്കും എസ്.ജി 650 യുടെ വരവെന്നാണ് റോയൽ എൻഫീൽഡ് ആരാധകരുടെയും റൈഡർമാരുടെയും വിലയിരുത്തൽ.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page