റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 അരങ്ങേറ്റത്തിന് ഒരുങ്ങുന്നു; വീഡിയോ ചോർന്നതായും റിപ്പോർട്ട്.

Spread the love

റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ വരാനിരിക്കുന്ന ഏറ്റവും ഗംഭീര മോഡലുകളില്‍ ഒന്നായ ഹണ്ടര്‍ 350 അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.

അതിനിടെ ഹണ്ടറിന്റെ ഡെമോ വീഡിയോ ചോർന്നതായും റിപ്പോർട്ടുകളുണ്ട്. ബൈക്കുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും കമ്പനി ഇതുവരെ പുറത്തു വിടാത്ത സാഹചര്യത്തിലാണ് ഹണ്ടറിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

2022-ല്‍ പുതിയ മോഡലുകളുടെ ഒരു ശ്രേണി തന്നെ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി.

വരാനിരിക്കുന്ന ചില പ്രധാന ലോഞ്ചുകളില്‍ സ്‌ക്രാം 411, ഹണ്ടര്‍ 350 എന്നിവ ഉള്‍പ്പെടുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു ഔദ്യോഗിക വീഡിയോ വഴിയാണ് ഇത് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് 2 വര്‍ഷമായി ഐസ് ലാന്‍ഡില്‍ ഹിമാലയന്‍ വിപുലമായി പരീക്ഷിച്ചുവരികയാണ്.

ദക്ഷിണധ്രുവത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഹിമാലയനെക്കുറിച്ചാണ് വീഡിയോ പറയുന്നത്. ഇപ്പോള്‍ ബൈക്ക് 90 സൗത്ത് പര്യവേഷണത്തിന് തയ്യാറാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഈ പ്രത്യേക ഹിമാലയന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വരുത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റോയല്‍ എന്‍ഫീല്‍ഡ് വിദഗ്ധര്‍ സംസാരിക്കുന്ന വീഡിയോയില്‍, അവര്‍ അവരുടെ വര്‍ക്ക്ഷോപ്പും വ്യക്തമായി കാണിക്കുന്നുണ്ട്.

ഈ വര്‍ക്ക്‌ഷോപ്പിലാണ് വരാനിരിക്കുന്ന ഹണ്ടര്‍ 350-ന്റെ ഒരു ചിത്രം കാണാന്‍ സാധിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ പിന്‍ഭാഗം ദൃശ്യമാണ്, ഇന്ത്യന്‍ റോഡുകളില്‍ നേരത്തെ കണ്ടെത്തിയ ഹണ്ടര്‍ 350-ന്റെ പ്രോട്ടോടൈപ്പിനോട് വളരെ സാമ്യമുള്ള വീഡിയോയില്‍ മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ സീറ്റ് വ്യക്തമായി കാണാം.

ഹണ്ടര്‍ എന്നത് ഈ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക നാമമല്ല. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഭാവി മോട്ടോര്‍സൈക്കിളുകള്‍ക്കായി ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുള്ള നിരവധി പേരുകളില്‍ ഒന്നാണിത്.

2019-ല്‍ പുറത്തിറക്കിയ കമ്പനിയുടെ ജനപ്രിയ മോഡലായ മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളില്‍ നിന്നാണ് പിന്‍ഭാഗത്തെ സബ്‌ഫ്രെയിമും എടുത്തിരിക്കുന്നതെന്ന് വീഡിയോയില്‍ കാണാന്‍ സാധിക്കും.

മീറ്റിയോര്‍ 350-ല്‍ നിന്ന് ഉരുത്തിരിഞ്ഞ അതേ എഞ്ചിന്‍ പ്ലാറ്റ്‌ഫോമാണ് ഹണ്ടറും ഉപയോഗിക്കുകയെന്നാണ് അറിയുന്നത്. ഹണ്ടര്‍ 350-ലും മീറ്റിയര്‍ 350-ന്റെ അതേ എഞ്ചിനും പ്ലാറ്റ്‌ഫോമും ഉപയോഗിക്കുമെന്നാണ് സൂചന. ട്

രാന്‍സ്മിഷന്‍ ഓപ്ഷനില്‍ അഞ്ച് സ്പീഡ് യൂണിറ്റ് ഉള്‍പ്പെടാനും സാധ്യതയുണ്ട്. ട്വിന്‍ ഡൗണ്‍ ട്യൂബ് ഫ്രെയിമോടുകൂടിയ പുതിയ ജെ സീരീസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ആധുനിക ക്ലാസിക് റോഡ്സ്റ്ററായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍.

മുന്‍വശത്ത് 35 എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്കുകളും ഉപയോഗിച്ച് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യും.

ഡ്യുവല്‍-ചാനല്‍ എബിഎസ് സഹായത്തോടെ രണ്ട് ടയറുകളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കും. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. വിപണിയില്‍ ഹോണ്ട ഹൈനസ് സിബി350, ജാവ 42 എന്നിവയ്ക്കെതിരെയാകും റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ മത്സരിക്കുക.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സ്‌ക്രാം 411 ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ടെങ്കിലും, സ്‌ക്രാം 411 ന് ശേഷമുള്ള അടുത്ത ലോഞ്ച് ഹണ്ടര്‍ 350 ആയിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് .

എങ്കിലും 2022 മധ്യത്തോടെ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സ്‌ക്രാം 411 എന്നു പേരിട്ടിരിക്കുന്ന ഒരു മോഡലിനെ 2022 ഫെബ്രുവരി മാസത്തോടെ വിപണിയില്‍ എത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ഹിമാലയന്റെ കൂടുതല്‍ ഓണ്‍ റോഡ് അധിഷ്ഠിത വകഭേദമായിരിക്കും ഇതെന്നാണ് നിലവില്‍ ലഭ്യമായിരിക്കുന്ന സൂചനകള്‍.മാത്രമല്ല ഹിമാലയനെക്കാള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്കായിരിക്കും ഈ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുകയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എഞ്ചിന്‍ സവിശേഷതകളെക്കുറിച്ച് നിലവില്‍ സൂചനകള്‍ ഒന്നും കമ്പനി നൽകിയിട്ടില്ലെങ്കിലും ഹിമാലയന് കരുത്ത് പകരുന്ന അതേ 411 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും ഇതിനും ലഭിക്കുക. ഇതിനോടകം തന്നെ ഈ പതിപ്പിന്റെ നിരത്തുകളിലെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചിട്ടുണ്ട്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

Leave a Reply

You cannot copy content of this page