മോഹൻലാലിനെതിനെ പ്രമുഖ മോഡൽ രശ്മി ആർ നായർ..

Spread the love

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഏകദേശം രണ്ട് വർഷത്തോളം ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രതിസന്ധികൾക്ക് ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ മാസം ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു.

പലതരത്തിലുള്ള പ്രതികരണങ്ങളും ചിത്രത്തിന് ഇതോടകം വന്നിരുന്നു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് നൂറ് കോടി ചിലവാക്കി സിനിമ നിർമിക്കുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിച്ചത്. ഇപ്പോൾ പ്രമുഖ മോഡൽ രശ്മി ആർ നായർ ചിത്രത്തെ കുറിച്ച് പറഞ്ഞ അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

രശ്മിയുടെ വാക്കുകൾ ഇങ്ങനെ:

എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട് ഒന്ന് പ്രിയദർശൻ പോലെ ഒരു സംവിധായകൻ എന്ന് പറഞ്ഞാണ് രശ്മി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്, പ്രിയദർശൻ പോലെ എന്ന് പറയുമ്പോൾ പ്രിയദർശൻ്റെ പത്തുമുപ്പതു വര്ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെൻ സിനിമയിലെ ആർട്ട് പ്രോപ്പർട്ടി ആണ് എന്നാണ് രശ്മി പറയുന്നത്. അങ്ങനെ ഉള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന ചോദ്യം ആണ് ആദ്യം താരം ഉന്നയിക്കുന്നത്.കൂടാതെ, മോഹൻലാൽ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാൻഡ് നെയിം ആണ് എന്നും അദ്ദേഹത്തിന് ലഭിക്കുന്ന ബ്രാൻഡ് വാല്യൂവിൽ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല എന്നും താരം പറയുന്നു.

അപ്പോൾ അങ്ങനെ ഉള്ള മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാൻഡ് വാല്യൂ സ്പോയിൽ ചെയ്യാൻ നോക്കിയത് എന്നാണ് താരം ആദ്യം ഉന്നയിക്കുന്ന ചോദ്യം. കൂടാതെ, ബോട്ടോക്സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ് എന്നും കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ എന്നും എന്നാൽ ഇത് മോഹൻലാൽ ഒഴികെ എല്ലാർക്കും മനസ്സിലായിട്ടും ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത് എന്നുമാണ് രശ്മി ഉന്നയിക്കുന്ന മറ്റൊരു ചോദ്യം . ഒന്നുകിൽ ഇവർ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലൽ ലോകത്താണ് ജീവിക്കുന്നത് . അല്ലെങ്കിൽ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം എന്നും പറഞ്ഞാണ് രശ്മി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

This Post Has 3 Comments

  1. Very true. She is bold enough to say the fact like the little boy shouted “King is naked” in the old story

Leave a Reply

You cannot copy content of this page