ആഡംബര വാഹനമായ ‘റേഞ്ച് റോവർ’‍ മോഷണം ; അഞ്ചംഗ സംഘത്തിന് കോടതി ശിക്ഷ വിധിച്ചു.

Spread the love

ആഡംബര വാഹനമായ റേഞ്ച് റോവര്‍ മോഷ്ടിച്ച അഞ്ചംഗ സംഘത്തിന് ശിക്ഷ വിധിച്ചു.

ദുബായിൽ നിന്നും 685,000 ദിര്‍ഹം വിലമതിക്കുന്ന ആഡംബര വാഹനമായ റേഞ്ച് റോവര്‍ മോഷ്ടിച്ചതിനാണ് നാല് ഏഷ്യക്കാര്‍ക്കും ഒരു അറബിക്കും കോടതി ശിക്ഷ വിധിച്ചത്.

അഞ്ചംഗ സംഘത്തെ ദുബായ് ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ തടവിനും തുടര്‍ന്ന് രാജ്യത്തു നിന്ന് നാടുകടത്താനും ശിക്ഷിച്ചു. ആഡംബര കാര്‍ വാടകയ്ക്കെടുത്ത് വ്യാജ രേഖ ചമച്ച് നാടു കടത്താനായിരുന്നു ശ്രമം.

ഓഫീസിലെ ജീവനക്കാരന്‍ വാടയ്‌ക്കെടുത്ത 2020 മോഡല്‍ റേഞ്ച് റോവര്‍ വാഹനത്തിന്റെ ഡെലിവറി രണ്ട് ദിവസം വൈകിയതായി കണ്ടെത്തി.

തുടര്‍ന്ന് ജീവനക്കാരന്‍ വെഹിക്കിള്‍ ട്രാക്കിംഗ് സേവനവുമായി ബന്ധപ്പെട്ടു. എന്നാല്‍ വാഹനത്തില്‍ നിന്ന് ട്രാക്കിംഗ് ഉപകരണങ്ങളിലൊന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു.

എന്നിരുന്നാലും, രണ്ടാമത്തെ ട്രാക്കിംഗ് ഉപകരണം വാഹനം അടുത്ത എമിറേറ്റിലാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതായും വാഹനം കണ്ടെത്തിയതായും ജീവനക്കാരന്‍ പറയുന്നു.

അയല്‍ രാജ്യത്തേക്ക് ട്രക്കില്‍ കൊണ്ടുപോകുകയായിരുന്നു വാഹനം പോലീസ് തടഞ്ഞ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page