
മലപ്പുറം മമ്പുറം പള്ളിക്ക് സമീപം പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മമ്പുറം പള്ളിയോട് ചേര്‍ന്നുള്ള വണ്‍വേയിലൂടെ ഒരു വാഹനം വഴിതെറ്റിച്ച് കടന്നുപോകുന്നതിനിടെ ഇവരെ പിന്തുടരുകയായിരുന്നു പൊലീസ് ജീപ്പ്. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ജീപ്പില്‍ നിന്ന് നാട്ടുകാരാണ് ഇവരെ പുറത്തെത്തിച്ചത്. പൊലീസുകാരുടെ പരുക്ക് ഗുരുതരമല്ല.