
തൃശൂർ:ഡി.ജി.പി യുടെ പരാതി പരിഹാര അദാലത്ത് ഡിസംബർ 9ന് തൃശൂരിൽ വെച്ച് നടക്കും.
സംസ്ഥാന പോലീസ് മേധാവി ശ്രീ. അനിൽകാന്ത് ഐപിഎസ് പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിച്ച് പരിഹാരം കാണുന്ന തൃശൂർ സിറ്റി പോലീസ് ജില്ലാതല അദാലത്താണ് ഡിസംബർ 9ന് നടക്കുന്നത്.
തൃശൂർ ശക്തൻ നഗറിലെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ വെച്ചാണ് അദാലത്തു നടക്കുക. ഉച്ചതിരിഞ്ഞ് 2 മണിക്ക് തൃശൂർ സിറ്റി പോലീസ് പരിധിയിൽ വരുന്ന പരാതി വിഷയങ്ങൾ പൊതുജനങ്ങൾക്ക് സിറ്റി കമ്മീഷണർ ഓഫീസിലെ ഫ്രണ്ട് ഓഫീസിൽ നേരിട്ടോ, പോലീസ് സ്റ്റേഷൻ പി.ആർ.ഓ മാർ മുഖാന്തിരമോ ഇ-മെയിൽ വഴിയോ സമർപ്പിക്കാവുന്നതാണ്.
അദാലത്തിൽ പരിഗണിക്കാനുള്ള പരാതികൾ 2021 ഡിസംബർ 7 വൈകീട്ട് 5 മണിക്കുമുമ്പായി ലഭിച്ചിരിക്കണം. പരാതിക്കാരുടെ പൂർണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ പരാതിയിൽ എഴുതേണ്ടതാണ്.
ഇ-മെയിൽ വിലാസം: cptsr.pol@kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2423511