നിങ്ങൾ ഒരു ഫോട്ടോഗ്രാഫറാണോ…?കരുതിയിരിക്കുക; അവരുടെ ഫോക്കസിൽ നിങ്ങളും വീഴാം.

Spread the love

സൈബർ തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരേയും ലക്ഷ്യമിടുന്നതായി തൃശ്ശൂർ സിറ്റിപോലീസ് സൈബർ വിഭാഗം മുന്നറിയിപ്പുനൽകുന്നു.


ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റകൾ ഹാക്കർമാർ കൈവശപെടുത്തിയേക്കാം. ഇത് തിരികെലഭിക്കണമെങ്കിൽ അവർ പണം ആവശ്യപെടും.

ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിക്കാനാണ് തട്ടിപ്പുകാർ ആവശ്യപെടുന്നത്. വിദേശരാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാർ നമ്മുടെ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്നത്.

വിശ്വാസ്യതയില്ലാത്ത ലിങ്കുകളിൽ ക്ളിക്കുചെയ്യുമ്പോഴോ, അനധികൃതമായ (ക്രാക്ക്ഡ് വേർഷൻ) സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്ന റാൻസംവെയറുകളാണ് കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കുന്ന ഡാറ്റകളിലേക്ക് പ്രവേശിച്ച് അതിനെ എൻക്രിപ്റ്റ് ചെയ്യുന്നത്.

ഇത്തരം റാൻസംവെയർ എൻക്രിപ്ഷൻ വഴി കമ്പ്യൂട്ടറിൽ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ മുഴുവനായി തട്ടിപ്പുകാർ കൈവശപെടുത്തുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ പിന്നീട് ഒന്നും നമുക്ക് കാണാനാകുകയില്ല

. ഫോട്ടോഗ്രാഫർമാരുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള വിവാഹ ഫോട്ടോകൾ ഉൾപ്പെടെയുള്ള അതീവ പ്രാധാന്യമുള്ള ഡാറ്റകൾ നഷ്ടപ്പെടുന്നതോടെ ഇതിന് വിധേയമാകുന്നയാൾ ആകെ പരിഭ്രാന്തിയിലാകുന്നു.

ഡാറ്റകൾ തിരികെ ലഭിക്കുന്നതിനുവേണ്ടി സൈബർ ക്രിമിനലുകൾ മോചനദ്രവ്യം ആവശ്യപ്പെടുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അവർ ആവശ്യപ്പെട്ട പണം നൽകുവാൻ ഇര നിർബന്ധിതമാകുന്നു.

എങ്ങിനെ സൂക്ഷിക്കാം:

ഒറിജിനൽ അല്ലാത്ത സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാതിരിക്കുക. അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകുന്ന പെർമിഷനുകളിൽ അടങ്ങിയിരിക്കുന്ന റിസ്ക് നല്ലതുപോലെ മനസ്സിലാക്കുക.

അതീവ പ്രാധാന്യമുള്ള ഡാറ്റകൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിൽ എനിഡെസ്ക്, ടീംവ്യൂവർ പോലുള്ള വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

കമ്പ്യൂട്ടറിന്റെ പാസ് വേഡുകൾ ടെക്സ്റ്റ് രൂപത്തിൽ കമ്പ്യൂട്ടറിൽ ഫയലിൽ സൂക്ഷിക്കാതിരിക്കുക. Wannacry പോലെ ഉള്ള എൻക്രിപ്ഷൻ വൈറസുകൾ കമ്പ്യൂട്ടറിൽ പ്രവേശിച്ച് നിങ്ങളുടെ ഫയലുകൾ എൻക്രിപ്റ്റ് ചെയ്ത് നഷ്ട്ടപ്പെടാതിരിക്കാൻ ഓപ്പറേറ്റിങ്ങ് സിസ്റ്റം കൃത്യമായി അപ്ഡേറ്റ് ചെയ്യുക.

സുരക്ഷിതമായ ആന്റി വൈറസ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page