
ഒരുമനയൂർ: പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഓക്സിലറി ഗ്രൂപ്പ് യുവതി സംഗമം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളില്‍ നടന്ന യുവതി സംഗമം പഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. വി. കബീര്‍ അധ്യക്ഷത വഹിച്ചു.
13 വാര്‍ഡുകളില്‍ നിന്നുള്ള യുവതികളെ 15 ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുകയാണ്. ഈ ഗ്രൂപ്പില്‍ ഏകദേശം 364 അംഗങ്ങളാണുള്ളത് .
കുടുംബശ്രീ ജില്ല മിഷന് റിസോഴ്സ് പേഴ്സണ്‍ സല്‍മ ക്ലാസ്സ് നയിച്ചു.ബ്ലോക്ക് കോഡിനേറ്റര്‍ വി. ബി. ഗഗന , സി.ഡി. എസ്.മെമ്പര്‍മാരായ റുക്കിയ, മഞ്ജു, രേഖ, നിഖിത , എക്കൗണ്ടന്റ് സി.എ സജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
മെമ്പര്‍മാരായ കെ. എച്ച് കയ്യുമ്മു ടീച്ചര്‍ , ഇ. ടി.ഫിലോമിന ടീച്ചര്‍, നഷ്റ മുഹമ്മദ്, സിന്ധു അശോകന് , ആരിഫ ജൂഫൈര്‍ , ബിന്ദു ചന്ദ്രന്, കുടുംബശ്രീ ചെയര്‍പേഴ്സണണ്‍ ജ്യോതി കാര്ത്തികേയന് തുടങ്ങിയവര്‍ സംസാരിച്ചു.