തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു.

Spread the love

കൊടുങ്ങല്ലൂർ: മതിലകം ഗ്രാമപഞ്ചായത്ത്‌ തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ചെലവിൽ ഇരുനിലകളിലായി പണികഴിപ്പിച്ച സാംസ്ക്കാരിക നിലയത്തിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു.

സാംസ്ക്കാരിക നിലയങ്ങൾക്കും അതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ലൈബ്രറികൾക്കുമുള്ള പ്രാധാന്യം വർധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഓരോ സാംസ്ക്കാരിക നിലയങ്ങളും മനുഷ്യ സ്നേഹത്തിന്റെയും മാനവ മൈത്രിയുടെയും കേന്ദ്രങ്ങളാണ്.


ഓരോ കാലഘട്ടത്തിലും ഉണ്ടാകാവുന്ന സാംസ്ക്കാരിക പരിവർത്തനങ്ങൾക്ക് കൂടി ഓരോ സാംസ്‌ക്കാരിക കേന്ദ്രങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊട്ടുകൂടായ്മയുടെയും തീണ്ടികൂടായ്മയുടെയും ഒരിരുണ്ടകാലം കേരളത്തിനുണ്ടായിരുന്നു.

ഈ അവസ്ഥയിൽ നിന്നാണ് വിമോചനത്തിന്റെയും വിപ്ലവത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും പതാക വാഹകരായി ഓരോ മലയാളിയും മാറിയത്. ഇതിനായി കേരളത്തിന്റെ മണ്ണിൽ നടന്ന എണ്ണമറ്റ നവോത്ഥാന പ്രസ്ഥാനങ്ങളും സാംസ്ക്കാരിക പോരാട്ടങ്ങളുമുണ്ട്.

ഈ വലിയ മാറ്റത്തിന് തുടക്കമായത് ഓരോ സാംസ്‌ക്കാരിക കേന്ദ്രങ്ങളും ഇവിടെ ഉടലെടുത്ത ചർച്ചകളാണെന്നും മന്ത്രി പറഞ്ഞു.ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സാംസ്ക്കാരിക നിലയത്തിനായി പതിമൂന്ന് സെന്റ് സ്ഥലം വിട്ട് നൽകിയ വീട്ടുകാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, മതിലകം പഞ്ചായത്ത് പ്രസിഡന്റ്‌ സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രൻ

പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ ഷീജ ബാബു, ഹരിത രതീഷ്, എം കെ പ്രേമാനന്ദൻ, സുമതി സുന്ദരൻ, എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനിയർ എം യു ബിന്ദു, പഞ്ചായത്ത്‌ സെക്രട്ടറി കെ ബി മുഹമ്മദ്‌ റഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page