
തൃശൂർ: ജില്ലയിൽ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലാം വാർഡ് 18 ചാലാംപാടം, മതിലകം ബ്ലോക്ക് പഞ്ചായത്ത വാർഡ്10 അഴീക്കോട്, കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 16 ലൈറ്റ്ഹൗസ് എന്നീ നിയോജകമണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
രാവിലെ 7 മണി മുതൽ വൈകീട്ട് 6 വരെ നടന്ന തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭാ വാർഡിൽ 75.2 ശതമാനവും അഴീക്കോട് ബ്ലോക്ക് പഞ്ചായത്ത് വാർഡിൽ 66.24 ശതമാനവും കടപ്പുറം പഞ്ചായത്ത് വാർഡിൽ 75.31 ശതമാനവും വോട്ട് രേഖപ്പെടുത്തി.
വോട്ടെണ്ണൽ ഇന്ന്(ഡിസംബർ 8)ന് അതാത് കേന്ദ്രങ്ങളിൽ നടക്കും.