
പാവറട്ടി: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സ്വയം സുരക്ഷാ പരിശീലന പരിപാടി പാവറട്ടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
പാടൂർ അലീമുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂളിൽ 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് സ്വയരക്ഷാ പ്രതിരോധ പരിപാടിയുടെ ഭാഗമായുള്ള പരിശീലനം നൽകി.
പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടികൾക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രതിഭ, ഷീജ, സിന്റി എന്നിവർ നേതൃത്വം നൽകി.
കേരളാ പോലീസ് സൌജന്യമായി പരിശീലിപ്പിക്കുന്ന സ്വയരക്ഷാ പ്രതിരോധ പരിപാടി നിങ്ങൾക്കും സംഘടിപ്പിക്കാം.