
ഒരുമനയൂർ: നാട്ടിലേക്ക് മടങ്ങാനിരിക്കെ ഒരുമനയൂർ സ്വദേശി കുവൈറ്റിൽ വെച്ച് മരണപ്പെട്ടു.
ഒരുമനയൂർ തൈക്കടവ് സ്വദേശി പരേതനായ ജമാലി അബുവിന്റെ മകൻ ബഷീർ(56)ആണ് മരിച്ചത്.
അടുത്ത ദിവസം നാട്ടിലേക്ക് വരുന്നതിനുള്ള ലഗേജുകൾ എല്ലാം ഒരുക്കി വെച്ചിരുന്നു. ചൊവ്വാഴ്ച്ച ബഷീറിനെ മുറിയിൽ നിന്നും പുറത്തേക്ക് കാണാതായതോടെ സമീപത്തെ മുറിയിൽ നിന്നുള്ളവർ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
മൃതദേഹം വ്യാഴായ്ച നാട്ടിലെത്തിക്കും. ഖബറടക്കം തൈക്കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. മാതാവ് നഫീസ, ഭാര്യ ഹസീന, മക്കൾ ഷാനിബ, ഷിഹർ ഹിബ.