ആർത്തവ ശുചിത്വം ആരോഗ്യത്തിന്: കുന്നംകുളം നഗരസഭയിൽ പദ്ധതിക്ക് തുടക്കം.

Spread the love

കുന്നംകുളം: ശുചിത്വാരോഗ്യ രംഗത്ത് നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായി സിന്തറ്റിക് സാനിറ്ററി നാപ്കിൻ പോലുള്ളവ ശാസ്ത്രീയമായി സംസ്കരിക്കാൻ മതിയായ സംവിധാനം ഒരുക്കാൻ കുന്നംകുളം നഗരസഭ.

സിന്തറ്റിക് പാഡുകൾക്ക് ബദലുകൾ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനിച്ചത്. ഈ അന്വേഷണങ്ങൾ ആർത്തവാരോഗ്യം സ്ത്രീക്കും പ്രകൃതിക്കും ഒരു പോലെ പ്രധാനമാണെന്നും തെളിഞ്ഞതിന്റെ ഭാഗമായി നഗരസഭയിൽ നടന്ന ബദൽ സാനിറ്ററി പാഡുകൾ സംബന്ധിച്ച പരിശീലനം സാമൂഹ്യ പ്രവർത്തക റീമ ആനന്ദ് നയിച്ചു.

നഗരസഭയിലെ എല്ലാ വീടുകളിലും ജൈവ മാലിന്യം സംസ്കരിക്കാൻ ബയോ ബിന്നുകൾ സ്ഥാപിക്കുകയും അജൈവ മാലിന്യത്തിനായി ഹരിത കർമ്മ സേന അംഗത്വം എടുക്കുകയും ചെയ്തു.

എന്നാൽ എല്ലാ വീടുകളിലും സാനിറ്ററി നാപ്കിനുകൾ കത്തിക്കുകയോ, കുഴിച്ചിടുകയോ വലിച്ചെറിയുകയോ, ക്ലോസറ്റിൽ നിക്ഷേപിക്കുകയോ ആണ് ഇപ്പോഴും ചെയ്ത് വരുന്നത്.

ഇതെല്ലാം അശാസ്ത്രീയവും പ്രകൃതിക്ക് ദോഷം ചെയ്യുന്നതും സിന്തറ്റിക് സാനിറ്ററി പാഡുകളുടെ ഉപയോഗം സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണെന്നും റീമ ചൂണ്ടിക്കാട്ടി.

നല്ലവീട് നല്ലനഗരം 2.0 പദ്ധതിയുടെ ഭാഗമായി ക്ലോത്ത് പാഡ്, (ആർത്തവത്തുണി) മെൻസ്ട്രൽ കപ്പ് (ആർത്തവ കപ്പ്) എന്നിവ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജനകീയ ക്യാമ്പയിൻ നടത്തുന്നതിന്റെ മുന്നോടിയായി നടന്ന പരിശീലകരുടെ പരിശീലനത്തിൽ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, നല്ല വീട് നല്ല നഗരം പദ്ധതിയുടെ റിസോഴ്സ് പേഴ്സൺമാർ, നഗരസഭ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ള വനിതകൾ പങ്കെടുത്തു.

നഗരസഭ ചെയർപേഴ്സൺ സീതരവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജിനി പ്രേമൻ, ടി.സോമശേഖരൻ, സെക്രട്ടറി ടി കെ സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എ മോഹൻദാസ്, പി എ വിനോദ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷിജി നികേഷ് എന്നിവർ സംസാരിച്ചു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page