
കുന്നംകുളം: സ്കൂട്ടറിൽ പെരുമ്പിലാവിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
മഴ പെയ്തിരുന്നതു കാരണം സ്കൂട്ടറിൽ വേഗത കുറച്ചു പോയിരുന്ന യുവതി പെരുമ്പിലാവ് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്നത്തിനിടെ പുറകിൽ എത്തിയ ചുവപ്പു നിറമുള്ള പൾസർ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ സ്കൂട്ടറിനോട് ചേർത്ത് ബൈക്ക് സൈഡ് ആക്കുകയും യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയും ചെയ്തതായി പറയുന്നു.
സംഭവം നടന്ന യുവതി ബഹളം വച്ചതോടെ യുവാവ് കുന്നംകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ ബൈക്ക് ഓടിച്ചു പോയി. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജിന് യുവതി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് കുന്നംകുളം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.