പുരാവസ്തു തട്ടിപ്പ് തൃശൂരിലും; 20 കോടിയുടെ വിഗ്രഹ വിൽപ്പനയ്ക്കിടെ ഏഴു പേർ അറസ്റ്റിൽ.

Spread the love


പാവറട്ടി: പുരാവസ്തു തട്ടിപ്പ് തൃശൂർ ജില്ലയിലും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, തനി തങ്കത്തില്‍ തീര്‍ത്തതെന്ന പേരിൽ വില്പനയ്ക്ക് വെച്ച വ്യാജ വിഗ്രഹവുമായി ഏഴുപേര്‍ പിടിയില്‍.

20 കിലോ തൂക്കം വരുന്ന വ്യാജ വിഗ്രഹം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് മോഷണം |പോയതെന്നവകാശപ്പെട്ടായിരുന്നു വില്‍പ്പന.

പാവറട്ടി പാടൂര്‍ മതിലകത്ത് അബ്ദുള്‍ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ടുകാവ് അനിഴം നിവാസില്‍ ഗീതാറാണി (63), പത്തനംതിട്ട കളരിക്കല്‍ ചെല്ലപ്പമണി ഷാജി (38) ആലപ്പുഴ കറ്റാനം പള്ളിക്കല്‍ വിഷ്ണുസദനം ഉണ്ണികൃഷ്ണന്‍ (33), എളവള്ളി കണ്ടംപുള്ളി സുജിത്രാജ് (39), തൃശൂര്‍ പടിഞ്ഞാറേകോട്ട കറമ്പക്കാട്ടില്‍ ജിജു (45), പുള്ള് തച്ചിലേത്ത് അനില്‍കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.

വില്‍പ്പനക്കാരായി ചമഞ്ഞു വേഷം മാറിയെത്തിയ ഷാഡോ പൊലീസും പാവറട്ടി പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പാടൂരിലെ ആഡംബരവീട് കേന്ദ്രീകരിച്ച് 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പ്പനയ്ക്കു വെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.

തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ക്കു മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍നിന്നും മോഷണം പോയതാണെന്നാണ് പ്രതികള്‍ അവകാശപ്പെട്ടിരുന്നത്.

കല്‍പ്പറ്റ കോടതിയില്‍ ഉടമസ്ഥാവകാശ കേസുകളുണ്ടായിരുന്നുവെന്നും രണ്ടരക്കോടി രൂപ കോടതിയില്‍ കെട്ടിവച്ചതിനു ശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നുമാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നത്.

ഇതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകളും കാണിച്ചു. പത്തുകോടി രൂപയ്ക്ക് വിഗ്രഹം വാങ്ങാനെന്ന വ്യാജേനയാണ് ഷാഡോ പൊലീസ് സമീപിച്ചത്.

സ്വര്‍ണം പൂശിയ വിഗ്രഹം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വ്യാജ റിപ്പോര്‍ട്ട്, കോടതിയില്‍നിന്നുള്ള വ്യാജ വിടുതല്‍ രേഖ, തനി തങ്കമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജണല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ വ്യാജ സീല്‍ പതിപ്പിച്ച രേഖകള്‍, മൂന്ന് ആഡംബര കാര്‍ എന്നിവയും പിടിച്ചെടുത്തു.

പ്രതികളെ അറസ്റ്റ്ചെയ്ത സംഘത്തില്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എം കെ രമേഷ്, സബ് ഇന്‍സ്പെക്ടര്‍ രതീഷ്, ജോഷി, ഷാഡോ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍ ജി സുവ്രതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, പി രാഗേഷ്, സീനിയര്‍ സിപിഒമാരായ പഴനിസ്വാമി, ടി വി ജീവന്‍, എം എസ് ലിഗേഷ്, വിപിന്‍ദാസ് എന്നിവരുണ്ടായിരുന്നു.

Related Posts

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

Leave a Reply

You cannot copy content of this page