തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന് മനംനൊന്ത് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രമുഖ ജ്വല്ലറികളും ചാരിറ്റിയും.
പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചിരിക്കുകയാണ്.
കൂടാതെ പെണ്‍കുട്ടിക്ക് വിവാഹത്തിലേക്കായി മൂന്ന് പവന് നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അഞ്ച് പവന് നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്സും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നാടിനെ വിഷമത്തിലാഴ്ത്തിയ വിപ്പിന്റെ ആത്മഹത്യ നടക്കുന്നത്. സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് വിപിൻ ആത്മഹത്യ ചെയ്തത്.
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന് പ്രതികരിച്ചത് .പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല.
വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്നും വരന് പ്രതികരിച്ചു. കൂടാതെ വിപിന്റെ മരണാനന്തര ചടങ്ങുകള്‍ അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് പറഞ്ഞു.