
തൃശൂര്‍: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ ഒളിവില്‍ കഴിഞ്ഞത് തൃശൂരില്‍.
കൊലക്കേസ് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സംഭവത്തില്‍ തൃശൂർ വരന്തരപ്പിള്ളി കള്ളായി സ്വദേശികളാണ് അറസ്റ്റിലായത്. ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ ഉള്‍പ്പടേയുള്ളവരാണ് അറസ്റ്റിലായത്.
ചാലക്കുടി താലൂക്ക് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല് വീട്ടില്‍ കെ ടി സുരേഷ്(49), മംഗലത്ത് വീട്ടില്‍ ഉമേഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
സുരേഷിന്റെ കള്ളായിയിലെ ബന്ധു വീട്ടിലാണ് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്.
അറസ്റ്റിലായ ഉമേഷും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. പ്രതികളെ ആലപ്പുഴയിലെ ഷാന്‍ വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറി.