പ്രാചീന കേരള കളരി സംഘത്തിലെ കളരി ഗുരുക്കൾ; മുഹമ്മദ് ഗുരുക്കൾ ഇനിയുണ്ടാകില്ല.

Spread the love

വാടാനപ്പള്ളി: പ്രാചീന കേരള കളരി സംഘത്തിലെ കളരിഗുരുക്കൾ മുഹമ്മദ് ഇനിയുണ്ടാകില്ല.

നടുവിൽക്കര പ്രാചീന കേരള കളരി സംഘത്തിലെ ഗുരുക്കൾ പണിക്കവീട്ടിൽ മുഹമ്മദ് (75) മരണത്തിനു കീഴടങ്ങി. ഞായറാഴ്ച വീട്ടിൽ തലയിടിച്ച് വീണ ഇദ്ദേഹത്തെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 5.30 ഓടെ മരണപ്പെടുകയായിരുന്നു.

ചെറുപ്പത്തിൽ തലശ്ശേരിയിൽ നിന്നും കളരി അഭ്യസിക്കുകയും തുടർന്ന് മറ്റിടങ്ങളിൽ നിന്നും കളരിമുറകൾ പഠിച്ച് രംഗത്തിറങ്ങി.1969ൽ നടുവിൽക്കരയിൽ കളരി അഭ്യാസകേന്ദ്രം ആരംഭിച്ചു.അതിന് പ്രാചീന കേരള കളരി സംഘം എന്ന് പേരിട്ടു.

കേന്ദ്രം ആരംഭിച്ചതോടെ അഭ്യാസമുറകൾ പഠിക്കാൻ കുരുന്നുകൾ എത്തി തുടങ്ങി. നിരവധി പേരെയാണ് ഇതിനകം മുഹമ്മദ് ഗുരുക്കൾ കളരി പഠിപ്പിച്ചത്.

ജില്ലയിലും പുറത്തും ശിഷ്യൻമാർ ധാരാളമുണ്ട്. തുടർന്ന് കളരി മത്സരങ്ങളിൽ പങ്കെടുത്ത് മുഹമ്മദ് ഗുരുക്കയുടെ ടീം കഴിവ് തെളിയിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിരുന്നു.

24 തവണ ജില്ലയിൽ വിജയം കൈവരിച്ചു. നാല് തവണ സംസ്ഥാന മത്സരത്തിലും കളരി പയറ്റ് തന്നെ നടത്തി കഴിവു തെളിയിച്ചു. കോമൺവെൽത്ത് ഗെയിംസിലും പങ്കെടുത്തു.

മാത്രമല്ല ജലോത്സവങ്ങളിലും ഫെസ്റ്റ് വെലുകളിലും പങ്കെടുത്ത് ജനപ്രിയം നേടിയിരുന്നു. മൂന്ന് മക്ക ളേയും കളരി അഭ്യസിച്ച് നേതൃത്വ നിരയിലേക്ക് കൊണ്ടു വന്നു.പ്രായമായതോടെ മൂത്ത മകൻ ഷമീർ ആണ് ഇപ്പോൾ കളരി അഭ്യസിപ്പിക്കുന്നത്. പേരെ കുട്ടി മുബഷീറയും കളരി അഭ്യസിച്ചു. മുഹമ്മദ് ഗുരുക്കളുടെ പാത പുതു തലമുറക്ക് വേണ്ടി വിനിയോഗിക്കാനാണ് മകൻ ഷമീറിന്റെ തീരുമാനം.

ഭാര്യ: ഫാത്തിമ.മക്കൾ: ഷമീർ, ഷക്കിർ, ഷബീർ. മരുമക്കൾ: ഷമിത, ഷംസിത, ഹാരിസ.ഖബറടക്കം ബുധനാഴ്ച ഗണേശമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page