
തിരുവനന്തപുരത്തു നടന്ന മൂന്നാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തൃശ്ശൂർ സിറ്റി പോലീസ് തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു.
നാല് സ്വർണ്ണ മെഡലും, ഒരു വെള്ളിമെഡലും നേടിയാണ് തൃശ്ശൂർ സിറ്റി പോലീസ് മുന്നേറിയത്. 109 കിലോ വിഭാഗത്തിൽ കുന്ദംകുളം പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോയ് തോമസ്. പി സ്വർണ്ണ മെഡൽ നേടി.
61 കിലോ വിഭാഗത്തിൽ നെടുപുഴ പോലീസ് സ്റ്റേഷനിലെ ഗംഗേഷ് വി.ജി, തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ നിധീഷ് വി.യു എന്നിവർ സ്വർണ്ണ മെഡൽ നേടി.
67 കിലോ വിഭാഗത്തിൽ പേരാമംഗലം പോലീസ് സ്റ്റേഷനിലെ ബിനോയ് എ.സി സ്വർണ്ണമെഡൽ നേടി.
81 കിലോ വിഭാഗത്തിൽ നെടുപുഴ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീനാഥ് വെള്ളി മെഡലും, കരസ്ഥമാക്കി.