പരിഷ്കൃത രാജ്യങ്ങൾക്ക് സമാനമായി കേരളത്തെ മികച്ച ഭിന്നശേഷി സൗഹ്യദ സംസ്ഥാനമാക്കി മാറ്റും; മന്ത്രി ആർ.ബിന്ദു.

Spread the love

പരിഷ്കൃത രാജ്യങ്ങൾക്ക് സമാനമായി കേരളത്തെ മികച്ച ഭിന്നശേഷി സൗഹ്യദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളി ടെക്നിക്കുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നവ; മന്ത്രി ആർ ബിന്ദു.

സമൂഹത്തിലെ ഏറെ ദുരിതമനുഭവിക്കുന്ന ജനവിഭാഗമായ ഭിന്നശേഷി കുഞ്ഞുങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും ചേർത്തുപിടിക്കാനുള്ള കണ്ടാണശേരി പഞ്ചായത്തിലെ ‘നക്ഷത്രകൂടാരം’ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സഹജീവനം പദ്ധതിയിലുടെ ഇത്തരം കുടുംബങ്ങൾക്ക് സർക്കാർ സഹായങ്ങൾ വാതിൽപടി സേവനമാക്കി പ്രത്യേക പരിഗണനയും, പിന്തുണയും നൽകി വരുന്നുണ്ട്. ബഡ്സ് ഹോം എന്ന പേരിൽ അസിസ്റ്റീവ് വില്ലേജുകൾ ജില്ലാ കേന്ദ്രങ്ങളിൽ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്ല്യംസ് മുഖ്യാതിഥിയായി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ പദ്ധതി വിശദീകരണം നടത്തി.

ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ധനൻ,

സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ എ ബാലചന്ദ്രൻ, ഷക്കീല ഷെമീർ, നിവ്യ റനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശാരി ശിവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷ ഉഷ പ്രഭുകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ സ്വാഗതവും, സെക്രട്ടറി വി ലേഖ നന്ദിയും പറഞ്ഞു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page